topnews

ലാവ്‌ലിന്‍ കേസ് തെളിവുകളുമായി ഇഡിക്ക് മുന്നില്‍ ഹാജരായി ടിപി നന്ദകുമാര്‍

പിണറായി വിജയന്റെ ആയിരം കോടിയിന്മേലുള്ള ലാവ്‌ലിന്‍ കേസിലില്‍ അടക്കമുള്ള അവിഹിത സമ്പാദ്യത്തെക്കുറിച്ച് കൂടുതല്‍ തെളിവെടുക്കാന്‍ വേണ്ടി ക്രൈം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വിളിച്ചുവരുത്തി. അതേസമയം ലാവ്‌ലിന്‍ കേസ് 27 തവണ പിണറായി വിജയനെ പ്രതിയാക്കണോ വേണ്ടയോ എന്ന അപ്പീല്‍ ഹരജി നാല് വര്‍ഷമായി സുപ്രീം കോടതി മാറ്റി വെച്ചു. തെരഞ്ഞെടുപ്പ് ദിവസമായ ആറാം തീയതി ആയിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. അന്നും കേസ് വിചാരണക്ക് എടുക്കാതെ മാറ്റി വെച്ചു.

കോടതിയില്‍ കേസ് നടപടികള്‍ നുഴഞ്ഞ് നീങ്ങുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ധ്രുതഗതിയില്‍ ഈ അഴിമതി അന്വേഷിക്കുകയാണ്. വളരെ വേഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നീങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ടിപി നന്ദകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരിക്കുന്നത്. ടിപി നന്ദകുമാര്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ മൊഴിയെടുപ്പ് തുടരുകയാണ്. മണിക്കൂറുകള്‍ നീളുമെന്നാണ് വിവരം.

എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ ബാക്കി തെളിവുകള്‍ കൂടി ഹാജരാക്കാന്‍ വേണ്ടി ഇഡി പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നു. ഇന്ന് 11 മണിക്ക് മുമ്പായി ഹാജരാകാന്‍ ആയിരുന്നു നന്ദകുമാറിന് ഇഡി നിര്‍ദേശം നല്‍കിയിരുന്നത്. നേരത്തെ ലാവ്‌ലിന്‍ കേസില്‍ ഞെട്ടിക്കുന്ന തെളിവുകള്‍ ടിപി നന്ദകുമാര്‍ പുറത്തുവിട്ടിരുന്നു.

ടിപി നന്ദകുമാര്‍ പുതുതായി പുറത്ത് വിട്ട രേഖകള്‍ പറയുന്നത് ഇങ്ങിനെ… ബാലാനന്ദന്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം 100.5 കോടി രൂപക്ക് പണി തീര്‍ക്കാമായിരുന്ന കരാറായിരുന്നു പിണറായി വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 370ഓളം കോടി രൂപക്ക് ലാവലിന്‍ കമ്പനിക്ക് കൈമാറിയത്. ടെണ്ടര്‍ വിളിക്കാതെ പിണറായി വിജയന്‍ നേരിട്ട് കരാര്‍ ഉറപ്പിക്കുകയായിര്‍റ്റുന്നു. ഇതുമൂലം സംസ്ഥാന ഖജനാവിനു 270 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ 100 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കരാര്‍ പ്രകാരം ലഭിക്കേണ്ട തുക സ്ഥാപനത്തിനു ലഭിച്ചില്ലെന്ന് മാത്രമല്ല 25 കോടി രൂപ ടെക്‌നിക്കലിറ്റി എന്ന കരാര്‍ കമ്പിനിക്കായിരുന്നു നല്കിയത്. ഇത്തരത്തില്‍ വന്ന 25 കോടി രൂപ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചായിരുന്നു. ഈ 25 കോടിയില്‍ 11 കോറ്റിയേ ചിലവാക്കിയുള്ളു. ബാക്കി 14 കോടി രൂപ പിണറായി വിജയന്‍ കൈപറ്റി എന്നാണ് ക്രൈം നന്ദകുമാര്‍ ആരോപിക്കുന്നത്. കൂടാതെ കമല ഇന്റര്‍ നാഷണലിനു സിംഗപൂരിലേക്ക് 70 കോടി രൂപയും വന്നു. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പല വഴികളിലൂടെ 150 കോടി രൂപ കൈപറ്റിയുട്ടുണ്ട് എന്ന് നന്ദകുമാര്‍ ആരോപിച്ചു

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

6 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

32 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago