topnews

തൂങ്ങി മരണത്തിൽ സംഭവിക്കുന്ന പരിക്കുകൾ സിദ്ധാർത്ഥന്റെ കഴുത്തിൽ ഇല്ല, പോസ്റ്റുമാർട്ടം റിപ്പോർട്ട് മുൻനിർത്തി മുൻഡിജിപി

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം തൂങ്ങി മരണം അല്ലെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. കഴുത്തിന്റെ ഭാ​ഗത്തുള്ള പോസ്റ്റുമാർട്ടം റിപ്പോർട്ടുകൾ അപ​ഗ്രഥിച്ചുകൊണ്ടാണ് ഈ രം​ഗത്തെ വിദ​ഗ്ദനും മുൻ ഡിജിപിയുമായ ടിപി സെൻകുമാറിന്റെ പ്രസ്താവന. മുൻ ഡിജിപി ആയതിനാൽ അന്വേഷണ ഭാ​ഗത്തു നിന്നും വന്നിരിക്കുന്നത് ക്രിത്യമായ പ്രസ്താവനയാണ്. ഇത്തരത്തിൽ 100 കണക്കിന് കേസുകൾ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്ത ഡിജിപിയുടെ പ്രസ്താവന വിലയിരുത്തുമ്പോൾ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയാണ് വീണ്ടും ശക്തമാകുന്നത്.

ടിപി സെൻകുമാറിന്റെ കുറിപ്പിങ്ങനെ

സിദ്ധാർത്തന്റെ മരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പരിശോധിച്ചാൽ ആ മരണം ഒരു തൂങ്ങി മരണം ആകാനുള്ള സാദ്ധ്യതകൾ വിരളമാണെന്ന് കാണാം. തൂങ്ങി മരണത്തിൽ സംഭവിക്കുന്ന പരിക്കുകൾ കഴുത്തിൽ ഇല്ല. തീരെ അവശനായപ്പോഴ്, അല്ലെങ്കിൽ ബോധരഹിതൻ ആയപ്പോൾ “Strangulate/Smothering ചെയ്ത ലക്ഷണങ്ങളാണ് കാണുന്നത്. പോലീസ് ശ്രദ്ധിച്ചില്ലെങ്കിൽ തെളിവുകൾ നഷ്ടപ്പെടും.

അതേ സമയം ക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാർഥൻ്റെ മരണത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതോടെ തുടർനടപടികൾ ഊർജിതമാക്കി പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും ഉടനുണ്ടാകും. അതിനിടെ, കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയതായാണ് സൂചന.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പിടിയിലായതോടെ കേസന്വേഷണത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കായിരിക്കുകയാണ് പൊലീസ്. ആദ്യം പിടിയിലായ 6 പ്രതികളെ തിങ്കളാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡി.വൈ.എസ്.പി ടി.എൻ.സജീവൻ്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കും. സിദ്ധാർഥനെ പീഡനത്തിനിരയാക്കിയ നാല് സ്ഥലങ്ങളിലും പ്രതികളെ തെളിവെടുപ്പിന് എത്തിക്കും.

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ് നിരോധന നിയമാവകാരം കേസെടുത്ത പൊലീസ്, ആയുധമുപയോഗിച്ച് ആക്രമിക്കുക, അന്യായമായി തടഞ്ഞുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു അന്വേഷണ ചുമതല. വയനാട്ടിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും പിടിയിലാകുന്നത്.

Karma News Network

Recent Posts

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

14 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

25 mins ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

56 mins ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

1 hour ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

1 hour ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

2 hours ago