kerala

മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യമറിയാന്‍ ചങ്ങലക്കിട്ട് പീഡിപ്പിച്ചത് ഒന്നേകാല്‍ വര്‍ഷം, ക്രൂരമര്‍ദ്ദനമേറ്റിട്ടും ആ രഹസ്യം പറഞ്ഞില്ല; അരുംകൊല പുറംലോകമറിഞ്ഞത് മോഷണക്കേസ് പ്രതികളിലൂടെ

മലപ്പുറം: പാരമ്ബര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയിലെറിഞ്ഞ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 2020 ഒക്ടോബറിലാണ് മൈസൂരിലെ പാരമ്ബര്യ വൈദ്യനായ ഷാബാ ശെരീഫ് (60) കൊല്ലപ്പെട്ടത്. കേസില്‍ വ്യവസായി നിലമ്ബൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്.

മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ശെരീഫ്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി 2019 ഓഗസ്റ്റിലാണ് പ്രതികള്‍ ശെരീഫിനെ തട്ടിക്കൊണ്ടുവന്നത്. മൈസൂരുവിലെ ലോഡ്ജില്‍ നിന്ന് രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് വൈദ്യനെ നിലമ്ബൂരില്‍ എത്തിച്ചത്.

ഒറ്റമൂലി രഹസ്യം മനസിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെയും കൂട്ടരുടെയും ലക്ഷ്യം. ഒറ്റമൂലി എന്താണെന്ന് പറഞ്ഞുകൊടുക്കാതായതോടെ വൈദ്യനെ ഷൈബിന്റ വീടിന്റെ ഒന്നാം നിലയില്‍ ചങ്ങലയില്‍ ബന്ധിച്ച്‌ ഒന്നേകാല്‍ വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും ആ രഹസ്യം വെളിപ്പെടുത്തിയില്ല. മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്ബുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ 2020 ഒക്ടോബറില്‍ ഷാബാ കൊല്ലപ്പെട്ടു.

തുടര്‍ന്ന് ഷൈബിന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. വൈദ്യനെ പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാലിക്കാതായതോടെ സുഹൃത്തുക്കള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്‌ടിച്ചു.

തന്റെ പണം സുഹൃത്തുക്കള്‍ മോഷ്ടിച്ചെന്ന് കാണിച്ച്‌ ഷൈബിന്‍ പൊലീസില്‍ പരാതി നല്‍കിയതാണ് കൊലപാതകം പുറംലോകമറിയാന്‍ നിമിത്തമായത്. മോഷണ കേസിലെ പ്രതികള്‍ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും,​ തങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. പാരമ്ബര്യ ചികിത്സകനെ മര്‍ദ്ദിക്കുന്ന പെന്‍ഡ്രൈവും ഇവര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.പെന്‍ഡ്രൈവിലെ ദൃശ്യങ്ങളിലുള്ളയാള്‍ വൈദ്യന്‍ തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് പി സുജിത് ദാസ് അറിയിച്ചു. കുറ്റകൃത്യം നടത്തിയ രീതിയും അത് ഇത്രയും കാലം ഒളിപ്പിച്ചുവച്ചതുമാണ് ഇതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ബസിനുള്ളില്‍ തമ്മിലടിച്ച് ദമ്പതികൾ, ജനാലവഴി റോഡിലേക്ക് ചാടി ഭർത്താവ്, കാൽ ഒടിഞ്ഞു

കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…

1 min ago

തെന്മല ഡാമിലെ ശുചിമുറിയിൽ ക്യാമറ, പിടിയിലായത് യൂത്ത് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…

28 mins ago

ഭാര്യ അനിയത്തിയുടെ കൂട്ടുകാരി, മൂന്നു മക്കളാണ്, പെൺകുട്ടികൾ ഇരട്ടകുട്ടികളാണ്- രാജേഷ് ഹെബ്ബാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. അഭിനയത്തിന് പുറമെ ഡബ്ബിം…

43 mins ago

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു സ്ത്രീകൂടി മരിച്ചു, രോ​ഗബാധിതർ 227

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാൾകൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ…

57 mins ago

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

1 hour ago

യദു എത്ര ഭേദം, അസഭ്യ വർഷവും വധഭീഷണിയും നേരിടുന്നു- നടി റോഷ്ന ആൻ റോയ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായതായി നടി റോഷ്ന ആന്‍ റോയ്. യദുവില്‍…

2 hours ago