trending

പല്ലുവേദനക്ക് ചികിത്സ തേടിയത് മൂന്നു വർഷം മുന്നെ, റൂട്ട് കനാൽ ചെയ്യാൻ ഡേറ്റുകിട്ടിയത് തിങ്കളാഴ്ച

അട്ടപ്പാടിയിലെ കൂലിപ്പണിക്കാരിയായ റോസമ്മ എന്ന അമ്പത്തെട്ടുകാരി പല്ല് വേദനയ്ക്ക് ചികിത്സ തേടി തൃശൂർ ഗവ: ഡൻറൽ കോളേജിൽ ചികിത്സക്കെത്തിയത് മൂന്ന് വർഷം മുൻപ്. എന്നാൽ രോഗിക്ക് ചികിത്സയ്ക്ക് വരാനുള്ള അറിയിപ്പ് കിട്ടിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ച. 2019 ജനുവരി 14നാണ് തൃശൂർ ഗവ.ഡൻറൽ കോളേജിൽ റോസമ്മ എത്തിയത്. പല്ലിന് പ്രശ്നമുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ റൂട്ട് കനാൽ നടത്തണമെന്ന് പറഞ്ഞു

വരേണ്ട ദിവസം അറിയിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ആറു മാസം നോക്കിയിരുന്നിട്ടും അറിയിപ്പ് വന്നില്ല. പലരിൽനിന്നും വായ്പ വാങ്ങി റോസമ്മ സ്വകാര്യ ഡെന്റൽ ആശുപത്രിയിൽ റൂട്ട് കനാൽ ചികിത്സ നടത്തി. 10,000 രൂപയോളം ഇതിനായി ചെലവാക്കേണ്ടി വന്നു. തൃശ്ശൂർ ഡെന്റൽ കോളേജിന്റെ കാര്യം അവർ മറന്നു. പക്ഷേ, ഡെന്റൽ കോളേജ് റോസമ്മയെ മറന്നില്ല. ഓർത്തെടുക്കാൻ അല്പം കൂടുതൽ കാലമെടുത്തു എന്നുമാത്രം.

Karma News Network

Recent Posts

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

12 mins ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

22 mins ago

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട് യുവാവ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ…

31 mins ago

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

56 mins ago

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

1 hour ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

1 hour ago