kerala

തലശ്ശേരിയിൽ ട്രയിനിന് നേരെ കല്ലേറ്, രണ്ട് പേർ കസ്റ്റഡിയിൽ

സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. തലശ്ശേരിയിൽ ഇന്ന് ട്രയിനിന് നേരെ കല്ലേറുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിലായി. മംഗലാപുരം തിരുവനന്തപുരം 16605 എറനാട് എക്സ്പ്രസിന് നേരെ രാവിലെ 10.20 ഓടെയാണ് കല്ലേറ് നടന്നത്.മാഹിയിൽ വന്ദേ ഭാരത് എക്സ് പ്രസിന് കല്ലേറിഞ്ഞ പ്രതിയെ പിടികൂടി. മറ്റൊരു കേസിൽ സൈബീഷ് പെരിമുണ്ടേരി മടം ന്യൂമാഹി സ്വദേശീ ആണ് അറസ്റ്റിലായത്.ഇയാൾ മലപ്പുറത്തെ ഭാര്യ വീട്ടിലാണ് ഇപ്പോൾ താമസം.

തലശേരിയിലേ കല്ലേറും അറസ്റ്റും

ട്രയിൻ ഫ്ലാറ്റ്ഫോമിൽ എത്തിയ സമയം ട്രയിനിൽ ചായ വില്പന നടത്തുകയായിരുന്ന കോഴിക്കോട് സ്വദേശി ഫാസിലും, മാഹി അഴിയൂർ സ്വദേശി മൊയ്തുവും തമ്മിൽ വാക്കേറ്റം നടക്കുകയും തുടർന്ന് ഫ്ലാറ്റ് ഫോമിൽ നിന്ന് ഇരുവരും കല്ലെടുത്ത് എറിയുകയായിരുന്നു. കല്ലേറിയിൽ ആർക്കും പരിക്കില്ല. തുടർന്ന് വടകരയിൽ ട്രയിൻ എത്തിയപ്പോൾ ആർപിഎഫ് സംഘം ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്നു. സംഭവത്തിൽ ആർപിഎഫ് കെസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

മാഹിയിൽ വന്ദേഭാരതിനു കല്ലെറിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത്

അതേ സമയം : മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. സൈബീഷ് പെരിമുണ്ടേരി മടം ന്യൂമാഹി സ്വദേശീ സൈബീഷ് പെരിമുണ്ടേരി മടം ആണ്‌  കസ്റ്റഡിയിലുള്ളത്. ഇയാളെ ആർപിഎഫ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. നല്ല ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.

രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടുന്നതായിരുന്നു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ട്. വന്ദേ ഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്കുനേരെ സമീപകാലത്ത് ആക്രമണം വർദ്ധിക്കുന്നത് റിപ്പോർട്ടിലെ കണ്ടെത്തലുകളെ ശരിവെക്കുന്നു. വന്ദേ ഭാരത് ട്രെയിനിന് നേരെ മൂന്ന് തവണയാണ് ആക്രമണം ഉണ്ടായത്

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

2 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

2 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

3 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago