social issues

കുട്ടികളെ പഠിപ്പിക്കുന്നത് ലിംഗം കൊണ്ടല്ല, പുരുഷ വേഷം കെട്ടി ഇന്റര്‍വ്യൂവിന് പോയി, അനീറ കബീറിന്റെ നീറുന്ന ജീവിതം

ട്രാന്‍സ് യുവതിയായി ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി നിയമ സഹായം തേടിയതോടെയാണ് അനീറ കബീറിന്റെ ജീവിതം ഏവരും അറിയുന്നത്. രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമുണ്ടായിട്ടും ട്രാന്‍സ് വനിത ആയതിനാല്‍ മാത്രം അനീറയ്ക്ക് ജോലി നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ തുറന്ന് പറയുകയാണ് അനീറ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി തന്റെ ജീവിതത്തിലെ നീറുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.

അനീറ കബീറിന്റെ വാക്കുകള്‍ ഇങ്ങനെ, ഞാനൊരു ട്രാന്‍സ് വുമണ്‍ ആയതിന്റെ പേരില്‍ എവിടെയും ജോലി കിട്ടാത്ത അവസ്ഥ ഉണ്ടായി. മതിയായ യോഗ്യതകളെല്ലാം ഉണ്ടായിട്ടും ട്രാന്‍സ് വനിതയായത് കൊണ്ട് മാത്രം അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഇത് പതിവായിത്തുടങ്ങിയതോടെ പോകുന്ന സ്‌കൂളുകളില്‍ നിന്ന് ഞാന്‍ ഇക്കാര്യം എഴുതി വാങ്ങാന്‍ തുടങ്ങി. ഞാന്‍ അവിടെ അഭിമുഖത്തിന് ചെന്നിരുന്നുവെന്നും, നിരസിക്കപ്പെട്ടുവെന്നും എഴുതി വാങ്ങി. അവസാനം ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഞാന്‍ പുരുഷനെപ്പോലെ അഭിമുഖത്തിനായി ചെന്നു. പുരുഷന്‍മാരുടേത് പോലെ അയഞ്ഞ പാന്റ്സും ഷര്‍ട്ടുമൊക്കെയിട്ടാണ് പോയത്. മാസ്‌കെല്ലാം ഉണ്ടായിരുന്നത് കൊണ്ട് പുരുഷനെന്ന് വിചാരിച്ച് അവര്‍ എന്നെ ജോലിക്കടുത്തു. എന്നും അങ്ങനെ വേഷം കെട്ടി സ്‌കൂളില്‍ പോകാന്‍ കഴിയില്ലല്ലോ.

ട്രാന്‍സ് വ്യക്തിത്വം ഞാന്‍ തുറന്ന് പറഞ്ഞതോടെ സ്‌കൂളില്‍ വലിയ എതിര്‍പ്പായി. കുട്ടികളോട് ഞാന്‍ ലൈംഗീക ചുവയോടെ പെരുമാറുമോ എന്നതൊക്കെ ആയിരുന്നു അധ്യാപകരുടെ ആശങ്ക. എങ്ങനെ ക്ലാസെടുക്കുമെന്നെല്ലാം അവര്‍ ചോദിക്കാന്‍ തുടങ്ങി. ഒരു പാട് ബുദ്ധിമുട്ടുകള്‍ അതേത്തുടര്‍ന്നുണ്ടായി. സീനിയര്‍ പോസ്റ്റിലേക്ക് സ്ഥിരം നിയമനം വന്നപ്പോള്‍ ജോലി ചെയ്തിരുന്ന എന്നെ ഒഴിവാക്കിയാണ് സ്‌കൂള്‍ അധികൃതര്‍ നിയമനം നടത്തിയത്. എന്നെയല്ല പറഞ്ഞുവിടേണ്ടതെന്ന് അധികൃതരോട് ഞാന്‍ തുറന്ന് പറഞ്ഞിരുന്നു. ഫലമുണ്ടായില്ല.

ഒരു പുരുഷനായി ജീവിച്ച കാലത്ത് ഞാന്‍ ഇതേ സ്‌കൂളില്‍ യുപിയില്‍ ഒരു വര്‍ഷത്തോളവും ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും പഠിപ്പിച്ചിരുന്നു. എന്റെ കുട്ടികള്‍ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത്. എന്നെ അവര്‍ ഒരു സ്ത്രീയായാണ് കണ്ടിരുന്നത്. ഒരുതരത്തിലുള്ള വിവേചനവും കുട്ടികളില്‍ നിന്ന് നേരിടേണ്ടി വന്നില്ല. ചില കുട്ടികള്‍ നേരിട്ട് ഇക്കാര്യം തുറന്ന് സംസാരിച്ചിട്ടുണ്ട്. എങ്ങനെയായിരുന്നു എന്റെ അധ്യാപനം എന്ന് കുട്ടികളോട് ചോദിക്കാം. ആര് ചോദിച്ചാലും കുട്ടികള്‍ കൃത്യമായി പറയും. വേദനയുണ്ടായത് അധ്യാപകരില്‍ നിന്നാണ്. അധ്യാപകരെ വിലയിരുത്തേണ്ടത് അധ്യാപന രീതി കൊണ്ടും കുട്ടികള്‍ക്ക് എത്രത്തോളം കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുന്നു എന്നതും പരിഗണിച്ചല്ലേ? ലിംഗം കൊണ്ടല്ലല്ലോ ക്ലാസെടുക്കുന്നത്? അത് നമ്മുടൈ അധ്യാപകര്‍ മനസിലാക്കേണ്ടതുണ്ട്. അത് പോലും മനസിലാക്കാതെയുള്ള പെരുമാറ്റം സഹിക്കാനാവാതെ ആയി. ജീവിതം ഒരുതരത്തിലും ഇനി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് വന്നതോടെയാണ് മനംനൊന്ത് ദയവധത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്.

എന്റെ സ്വത്വത്തില്‍ ജീവിക്കുന്നതിനെ ഞാനൊരിക്കലും ഭയപ്പെട്ടിരുന്നില്ല. പക്ഷേ സമൂഹം ഇതിനെ എങ്ങനെ കാണുമെന്നും അംഗീകരിക്കുമെന്നും വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. വളര ഓര്‍ത്തഡോക്സ് ആയ കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വന്നത്. അതുകൊണ്ട് തന്നെ എന്ത് വന്നാലും നേരിടുമെന്നും അതിജീവിക്കുമെന്നും ഞാന്‍ മനസില്‍ ഉറപ്പിച്ചു. പക്ഷേ വീട്ടുകാരും സമൂഹവും എതിരായിരുന്നു. കണ്‍വേര്‍ഷന്‍ തെറാപ്പി നടത്തി എന്നെ പുരുഷനാക്കി മാറ്റി ഒരു സ്ത്രീയെ വിവാഹം കഴിച്ച് നല്‍കാനൊക്കെ വീട്ടുകാര്‍ ശ്രമിച്ചു. അങ്ങനെ ചെയ്തു. വളരെ പ്രതിസന്ധിയുണ്ടായ സമയമായിരുന്നു അത്. അന്ന് ട്രാന്‍സ് ആക്റ്റൊന്നും ഇല്ല. സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്ന് പറഞ്ഞാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. വീട്ടുകാരുടെയും സമൂഹത്തിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി പുരുഷനായി ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഹോര്‍മോണുകള്‍ കുത്തിവച്ചു. പക്ഷേ അത് നടക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടില്‍ സ്വത്വം തുറന്ന് പറഞ്ഞു. വീട്ടുകാര്‍ കയ്യൊഴിഞ്ഞു. ജീവിതം വഴിമുട്ടിയതോടെ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. അതും വിജയിച്ചില്ല. അവിടെ നിന്ന് എന്നെപോലെയുള്ളവര്‍ക്കായി ജീവിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.

Karma News Network

Recent Posts

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. തൃശൂർ അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ…

29 mins ago

39 കാരി കെളവിയാണെന്ന് ഓർക്കുന്നത് എല്ലാം കഴിഞ്ഞപ്പോഴാണോ? അലൻ ജോസ് പെരേരക്ക് മറുപടിയുമായി വാസ്തവിക അയ്യർ

39കാരി കെളവിയെ കെട്ടാനെന്താ ഭ്രാന്താണോ എന്ന് ചോദിച്ച 23 കാരൻ അലൻ ജോസ് പെരേരക്ക് മറുപടിയുമായി സിനി ആർട്ടിസ്റ്റ് നടി…

58 mins ago

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

2 hours ago

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…

2 hours ago

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

11 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

11 hours ago