തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ പോലീസ് അടയ്ക്കും.
തൃശൂരില്‍ പുറത്തിറങ്ങാന്‍ അനുമതി മരണം, ചികില്‍സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. പലവ്യഞ്ജനക്കട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. പഴം, പച്ചക്കറിക്കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രം. സാധനങ്ങളുടെ വിതരണം വാര്‍ഡുതല സമിതികള്‍ വഴിയും ഹോം ഡെലിവറിയായും മാത്രമാക്കി ചുരുക്കി.
എറണാകുളത്ത് പലവ്യഞ്ജനക്കട, ബേക്കറി എന്നിവ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തുറക്കാം. കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം. അടുത്തുള്ള കടകളില്‍നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കും. ഹോട്ടലുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറി മാത്രം.
ഒരു വഴി മാത്രമാകും ഈ ജില്ലകളിലേക്കു പ്രവേശിക്കാനും പുറത്തു കടക്കാനും കഴിയുക. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കും അടുത്ത ബന്ധുക്കളുടെ രോഗം, മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി സഞ്ചരിക്കേണ്ടി വരുന്നവര്ക്കുമാണു ജില്ല കടന്നുള്ള സഞ്ചാരം അനുവദിക്കുക.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാലു ജില്ലകളില്‍ മത്സ്യം, പാല്, പത്ര വിതരണം രാവിലെ എട്ടു മണിവരെ അനുവദിക്കും. ആറു മണിക്കകം പാല്, പത്ര വിതരണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തിലാണു മാറ്റം വരുത്തിയത്.
ഈ ജില്ലകളിലും ബാങ്കുകള്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രവര്‍ത്തിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണു ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…