അമേരിക്കയെ പോലും വിറപ്പിക്കുന്ന എസ്-400 ട്രയംഫ് ഇന്ത്യയിലെത്തിക്കുമെന്ന് മോദി ; വ്യാമസേനാ ഉദ്യോഗസ്ഥര്‍ പരിശീലനത്തിനായി മോസ്‌കോയിലേയ്ക്ക്

അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങള്‍ പോലും തകര്‍ക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റര്‍ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാള്‍ എട്ടിരട്ടി വേഗത ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങാന്‍ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകള്‍ നിരവധിയാണ്.ദേശീയ താല്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് വ്യക്തമാക്കിയ ഇന്ത്യ എസ് ട്രയംഫ് രാജ്യത്ത് എത്തിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് . 2020 ഒക്ടോബറിനും , 2023 ഏപ്രിലിനുമിടയില്‍ മിസൈലുകള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. .

വ്യോമസേന ഉദ്യോഗസ്ഥര്‍ എസ്-400 ട്രയംഫിന്റെ പരിശീലനത്തിനായി ഈ വര്‍ഷം അവസാനം റഷ്യയിലേക്ക് പോകും. ഈ മിസൈലുകള്‍ ദേശീയ തലസ്ഥാന മേഖലയിലും മുംബൈ-ബറോഡ വ്യാവസായിക ഇടനാഴിയിലും വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട് .അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.

ഒസാക്കയില്‍ നടന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തില്‍ മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുചിനെ കാണുകയും, സെപ്റ്റംബറില്‍ റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കില്‍ നടക്കുന്ന സാമ്പത്തിക സമ്മേളനത്തിനായി പുചിന്‍ മോദിയെ ക്ഷണിക്കുകയും ചെയ്തു .നേരത്തെ റഷ്യയുമായുള്ള മിസൈല്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യയ്ക്കു മേലും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭീഷണിയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും, കരാര്‍ ഉപേക്ഷിക്കില്ലെന്നും അന്ന് പ്രതിരോധമന്ത്രിയായിരുന്ന നിര്‍മല സീതാരാമനും വ്യക്തമാക്കിയിരുന്നു .

മാത്രമല്ല എസ്-400 വാങ്ങുന്ന കരാറില്‍ ഇന്ത്യ നേരത്തെ തന്നെ ധാരണയിലെത്തിയതാണെന്നും , പ്രതിരോധ മേഖലയില്‍ റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധം യുഎസുമായി നടന്ന ചര്‍ച്ചകളിലെല്ലാം ഇന്ത്യ വ്യക്തമാക്കിയിരുന്നു.അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ് .ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും,യു എസ് പ്രസിഡന്റ് ട്രമ്പും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും എസ് ട്രയംഫ് മിസൈല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും ഉണ്ടായില്ല .

 

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

31 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

38 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago