topnews

തിരുവനന്തപുരത്ത് കോവിഡ് ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമായ കുഞ്ഞിന്റെ വിരലിൽ എലി കടിച്ചു, പരാതി പറഞ്ഞപ്പോൾ ഡിസ്ചാർജ് കൊടുത്തു

തിരുവനന്തപുരം: നമ്പർ വൺ ആരോ​ഗ്യകേരളം എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന കേരളത്തിന്റെ ആരോ​ഗ്യരം​ഗത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്. ഉത്തരേന്ത്യയിൽ പോലും കേൾക്കാത്ത നാണംകെട്ട വാർത്തകൾ. കോവിഡ് മുക്തയായ ​ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ച് അവരുടെ ഇരട്ടക്കുഞ്ഞുങ്ങളെ കൊന്നു. കോവിഡ് ബാധിച്ച കിടപ്പ് രോ​ഗിയെ നേരാവണ്ണം നോക്കാത്തത് കൊണ്ട് ശരീരം പുഴുവരിച്ചു. ഇത്രയും നാണം കെട്ട വാർത്തകൾ പുറത്തുവരുമ്പോൾ കേരളത്തിന്റെ ആരോ​ഗ്യരം​ഗം തലകുനിയ്ക്കുകയാണ്. ഇപ്പോഴിതാ തിരുവനന്തപുരത്ത് നിന്ന് വരുന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയും.

കോവിഡിനു ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമായ കുഞ്ഞിന്റെ വിരലിൽ എലി കടിച്ചുവെന്ന്. പേരുകേട്ട മെഡിക്കൽ കോളജ് എസ്‌എടി ആശുപത്രിയിലാണ് സംഭവം. പരാതി പറഞ്ഞപ്പോൾ കുഞ്ഞിന് വേണ്ട ചികിത്സ നൽകേണ്ട സമയത്ത് അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുൻപേ ഡിസ്ചാർജ് ചെയ്തിരിക്കുന്നു. കോവിഡ് ബാധിച്ച്‌ എസ്‌എടിയിൽ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശികളുടെ ആറ് മാസം മാത്രമായ കുഞ്ഞിനെ എലി കടിച്ചത്ഇന്നലെ പുലർച്ചയാണ്. എലി കടിച്ചു മുറിച്ചത് ആറ് മാസക്കാരിയുടെ കാലാണ്. രാത്രിയിൽ ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോഴാണ് അമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഉടനടി അമ്മ കരഞ്ഞുകൊണ്ട് ആശുപ്ത്രി അധിക്യതരോട് പറഞ്ഞപ്പോൾ ചികിത്സ ലഭിക്കാൻ വീണ്ടും മണിക്കൂറുകൾ എടുത്തു. എട്ട് മണി വരെയാണ് കാത്തിരിക്കേണ്ടി വന്നുവെന്നു മാതാപിതാക്കൾ പറയുന്നു. യുവതിക്കും ഭർത്താവിനും കുഞ്ഞിനും കോവിഡ് പോസിറ്റീവാകുന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്. തുടർന്ന് അമ്മയേയും കുഞ്ഞിനേയും എസ്‌എടിയിലേയ്ക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എലി ശല്യം രൂക്ഷമായിരുന്നതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ എലി ശല്യം രൂക്ഷമാണെന്ന് സൂപ്രണ്ടും സമ്മതിച്ചു. എലികളെ നിർമാർജനം ചെയ്യാൻ വെയർ ഹൗസിങ് കോർപറേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും നടപടികൾ ഫലപ്രദമായിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. എലി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

എലി കടിച്ചുവെന്ന് പരാതിപ്പെട്ടതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്തുവെന്നും ആക്ഷേപമുണ്ട്. ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡിസ്ചാർജ് ചെയ്യുന്നത് സാധാരണമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഇതിന് ന്യായീകരണമാണ് പറയുന്നത്.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

8 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

24 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

48 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago