kerala

‘യഥാര്‍ത്ഥ ശിവസേന’: ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്റ്റേ ചെയ്യില്ല – സുപ്രീം കോടതി

ന്യൂഡല്‍ഹി. ‘യഥാര്‍ത്ഥ ശിവസേന’യുടെ കാര്യത്തിൽ ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്റ്റേ ചെയ്യാന്‍ ആവില്ലെന്ന് സുപ്രീം കോടതി. ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹര്‍ജിയില്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുന്നുണ്. ഉദ്ധവ് പക്ഷം എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയിലേക്ക് കടക്കില്ലെന്ന് ഷിന്‍ഡെ പക്ഷം സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ പിഎസ് നരസിംഹയും ജെ ബി പര്‍ദിവാലയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്റ്റേ ചെയ്യാന്‍ ആവില്ലെന്ന് വ്യക്തമാക്കിയത്.

പാര്‍ട്ടി സ്വത്തുക്കള്‍ ഷിന്‍ഡെ വിഭാഗം ഏറ്റെടുക്കുന്നത് തടയണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് സമാനമാകുമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ശിവസേനയുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും ഷിന്‍ഡെ വിഭാഗം ഏറ്റെടുക്കുമെന്ന് ഉദ്ധവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിക്കുകയുണ്ടായി.

പാര്‍ട്ടിയുടെ ഉന്നത സമിതിയായ പ്രതിനിധി സഭയില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈയെന്ന് ഉദ്ധവ് വിഭാഗം പറഞ്ഞു. 200 അംഗങ്ങളില്‍ 160പേരും തങ്ങള്‍ക്കൊപ്പമാണെന്നും ഉദ്ധവ് വിഭാഗം വാദിക്കുകയുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പാര്‍ട്ടി തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് പക്ഷത്തിന് നല്‍കുകയും ഉണ്ടായി. കത്തുന്ന ടോര്‍ച്ച് ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ധവ് പക്ഷത്തിന് അനുവദിച്ചത്. ഇതിനു പിറകെ തീരുമാനം ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ഉണ്ടായത്.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

2 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

9 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

19 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

40 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

44 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

1 hour ago