Categories: mainstoriesnational

ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായം; ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കുമാരസ്വാമി; വിശ്വാസപ്രമേയം അവതരിപ്പിച്ചു

ബംഗളൂരു: മുന്‍പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് അച്ഛന്‍ ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്തു.സ്വതന്ത്രരടക്കം 117 പേരുടെ പിന്തുണയാണ് കുമാരസ്വാമി അവകാശപ്പെടുന്നത്.

വിശ്വാസവോട്ടെടുപ്പിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണമടക്കമുള്ള കാര്യങ്ങള്‍ നടക്കുക. 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും 14 മന്ത്രിമാര്‍ ജെഡിഎസിനും എന്നാണ് പ്രാഥമിക ധാരണ. വകുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനത്തിലെത്തിയിട്ടില്ല.

സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറുമാണ് പത്രിക നല്‍കിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേശ് കുമാര്‍ കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ബിജെപി പത്രിക പിന്‍വലിച്ചത് അതിനാലെന്ന് ബിഎസ് യെദ്യൂരപ്പ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച്‌ വിശദീകരിച്ചു.

Karma News Network

Recent Posts

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, സുരേഷ് അങ്കിൾ അച്ഛന് അനിയനെപോലെ-പത്മരാജ് രതീഷ്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…

13 mins ago

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

26 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

48 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

49 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

1 hour ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

2 hours ago