kerala

അഗ്നീവീര്‍ റിക്രൂട്ട്‌മെന്റിലെ ആദ്യ ബാച്ചില്‍ ഇടം നേടി ഇരട്ട സഹോദരന്മാര്‍, പ്രചോദനം മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര

സൈന്യത്തില്‍ ജോലി ലഭിക്കുക എന്നത് പഠനം പൂര്‍ത്തിയാക്കുന്ന ഓരോ ചെറുപ്പക്കരന്റെയും സ്വപ്‌നമാണ്. ഈ സ്വപ്‌നം ഒരു മിച്ച് പൂര്‍ത്തീകരിച്ചിരിക്കുകയാണ് കൊല്ലം കടയ്ക്കലില്‍ നിന്നുള്ള ഇരട്ട സഹോദരന്മാര്‍. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ഇവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്ലസ് ടു കഴിഞ്ഞ ഐടിഐയില്‍ ചേരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഇരട്ട സഹോദരങ്ങളായ നിഥിന്‍ കൃഷ്ണനും നിഖില്‍ കൃഷ്ണനും കരസേനയിലേക്ക് എത്തുന്നത്.

മോഹന്‍ലാല്‍ ചിത്രം കൂര്‍ത്തിചക്ര കണ്ടതോടെയാണ് ഇരുവര്‍ക്കുംസൈന്യത്തില്‍ ചേരണമെന്ന് ആഗ്രഹം ഉണ്ടായതെന്ന് അമ്മ പറയുന്നു. ആദ്യം ആര്‍മി ജനറല്‍ ഡ്യൂട്ടി തസ്തികയുടെ റിക്രൂട്‌മെന്റില്‍ പങ്കെടുത്ത് സിലക്ഷന്‍ ലഭിച്ചെങ്കിലും കോവിഡ് ഇരുവരുടെയും അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍ അഗ്നീവീര്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതോടെ ഇരുവര്‍ക്കും പുതിയ പ്രതീക്ഷ ഉണരുകയായിരുന്നു.

പ്ലസ്ടുവിന് ഇരുവര്‍ക്കും മികച്ച മാര്‍ക്കുണ്ടായിരുന്നതു കൊണ്ട് എളുപ്പത്തില്‍ ആദ്യ കടമ്പ കടന്നു കിട്ടി. പിന്നീട് ഇരുവരും എഴുത്തു പരീക്ഷയ്ക്കായിട്ടുള്ള പഠനത്തിലായിരുന്നു. തുടര്‍ന്ന് ഫിസിക്കല്‍ ടെസ്റ്റ് ശക്തമായ പരിശീലനത്തിലൂടെ മറികടക്കാവുന്നതാണെന്ന് മനസ്സിലാക്കിയ നിഖിലും നിഥിനും കടുത്ത പരിശീലനമാണ് നടത്തിയത്.

ഫിസിക്കല്‍ ട്രെയിനറുടെ സഹായമില്ലാതെയാണ് ഇരുവരും തയ്യാറെടുപ്പ് നടത്തിയത്. കോവിഡിന് മുമ്പ് നടന്ന ആര്‍മി റാലിയില്‍ പങ്കെടുത്തതിനാല്‍ ഇരുവര്‍ക്കും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു. കായിക ക്ഷമതയ്ക്ക് ശേഷം ഇരുവര്‍ക്കും വൈദ്യ പരിശോധനയും പൂര്‍ത്തീകരിച്ചതോടെ ആ വലിയ സ്വപ്‌നം ഇരുവരും എത്തി പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് മാസത്തെ പരിശീലനത്തില് ശേഷം ഗോവയില്‍ നിന്നും ഇവര്‍ തിരികെ വീട്ടിലെത്തിയിരിക്കുകയാണ്. ജോലിക്കായി നിഥിന്‍ പഞ്ചാബിലേക്കും നിഖില്‍ ഉത്തര്‍പ്രദേശിലേക്കുമാണ് പോകുന്നത്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

6 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

7 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

8 hours ago