തമിഴ്നാട്ടിൽ കൊലക്കേസ് പ്രതികളെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഈ കേസിൽ അറസ്റ്റിലായവരെയാണ് പൊീലീസ് ഇന്ന് വെടിവച്ച് കൊലപ്പെടുത്തിയത്. വൈകീട്ട് 7.30 ഓടെ കടയിൽ ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കാർത്തിക്കിന് നേരെ മൂന്നംഗ സംഘം നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതേ സംഘം തന്നെ മഹേഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് മഹേഷിനെ കൊലപ്പെടുത്തിയത്.
ദിനേശും മൊയ്തീനും പൊലീസിന് നേരെ ബോംബെറിഞ്ഞുവെന്നും പൊലീസ് പറയുന്നു. ദിനേശിന്റെ പേരിൽ ഒന്നും, മൊയ്തീന്റെ പേരിൽ മൂന്നും കൊലപാതക കേസുകളുണ്ട്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…