topnews

ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും, 2022ൽ ഇതുവരെ 11 പേരെ വധിച്ചു: ഐജി വിജയ്കുമാർ

2022 ആരംഭിച്ച് പത്തുദിവസം പിന്നിടുന്നതിന് മുൻപേ 11 ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജി വിജയ് കുമാർ. അനന്തനാഗിലും കുൽഗാമിലും പുൽവാമയിലും ബുദ്ഗാമിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഏറ്റുമുട്ടലുകളിൽ ഒരു ഭീകരൻ പോലും രക്ഷപെട്ടില്ലെന്നാണ് സൈന്യം തെളിവ് നിരത്തുന്നത്. ഇന്ന് രാവിലെ മൂന്ന് ഭീകരരെ വധിച്ചതോടെയാണ് ആകെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 11 ആയി ഉയർന്നത്. താഴ്വരയിൽ സജീവമായിട്ടുള്ള 170നടുത്ത് ഭീകരരെ ഒന്നൊന്നായി വകവരുത്തുക തന്നെ ചെയ്യുമെന്ന് വിജയ് കുമാർ പറഞ്ഞു.

ഇന്നലെ ഗ്രാമവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രി റെയ്ഡ് നടത്തിയത്. ജയ്‌ഷെ മുഹമ്മദ് ഭീകരർക്കെതിരെ സൈന്യവും പോലീസും സംയുക്തമായാണ് നീങ്ങിയത്. സി.ആർ.പി.എഫ് സംഘം നേതൃത്വം നൽകിയ ഭീകരവേട്ട രാത്രി മുതൽ പുലർച്ചെ വരെ നീണ്ടു. ഒരു പ്രദേശവാസിക്ക് പോലും അപകടം വരാതെ രാജ്യദ്രോഹശക്തികളെ തകർക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും വിജയ്കുമാർ പറഞ്ഞു.

സൈന്യത്തിന്റെ ഹിറ്റ്‌ലിസ്റ്റിലാണ് എല്ലാ ഭീകരരും. കാരണം അവർ ജമ്മുകശ്മീരിൽ തമ്പടിക്കുന്നത് ഓരോ ഇന്ത്യക്കാരന്റേയും ജീവന് വിലപറയാനാണ്. അതിനാൽ തന്നെ എത്രയും വേഗം അത്തരക്കാരെ കണ്ടെത്തി ഇല്ലാതാക്കുക എന്നതുമാത്രമാണ് സൈന്യത്തിന് മുന്നിലുള്ള ദൗത്യമെന്നും ഏത് സാഹചര്യത്തെ നേരിടാനും ഏതു നിമിഷവും സുരക്ഷാ സേനകൾ തയ്യാറാണെന്നും വിജയ് കുമാർ പറഞ്ഞു.

Karma News Editorial

Recent Posts

അഭിഭാഷക വസ്ത്രത്തിൽ സ്വന്തം കേസിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക, ഇത്തരം രീതികൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വക്കറ്റ് വിമല ബിനു

സ്വന്തം കേസിൽ അഭിഭാഷകവസ്ത്രത്തിൽ കോടതിയിൽ ഹാജരായി എറണാകുളം ബാറിലെ അഭിഭാഷക. പരാതിക്കാരി അഭിഭാഷക,കുഞ്ഞിന്റെ ചെലവിനും ഗാർഹിക പീഡന നിയമപ്രകാരം ഉള്ള…

1 min ago

അന്ന് കാവ്യ ഉണ്ടാക്കിയ പൊങ്കൽ പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു- ദിലീപ്

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകാണ് ദിലീപും കാവ്യ മാധവനും. അടുത്തിടെ ഒരു അഭിമുഖത്തില്‍ കാവ്യ ഉണ്ടാക്കി തരുന്നതില്‍ തനിക്ക് ഇഷ്ടപ്പെട്ട…

32 mins ago

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…

1 hour ago

വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍

കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…

2 hours ago

കെഎസ്ഇബി കാട്ടുകള്ളന്മാർ, സോളാർ വച്ചിട്ടും കറണ്ട് ബിൽ 10,030 രൂപ- മുൻ ഡിജിപി ആർ. ശ്രീലേഖ

കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക…

2 hours ago

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും സാധാരണനിലയില്‍ നടക്കില്ല; കണ്ണൂരില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍…

3 hours ago