kerala

നടുറോഡില്‍ രക്തം വാര്‍ന്ന് അര മണിക്കൂര്‍ കിടന്നു, ആരും തിരിഞ്ഞ് നോക്കിയില്ല, രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം

കോട്ടയം: അപകടങ്ങളില്‍ പെട്ട് ജീവന്‍ പൊലിയുന്നത് കോവിഡ് കാലമായപ്പോള്‍ കുറവ് സംഭവിച്ചിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകള്‍ സംഭവിച്ചതോടെ വീണ്ടും അപകടങ്ങള്‍ തുടര്‍ കഥയാവുകയാണ്. അപകടങ്ങള്‍ സംഭവിച്ചാല്‍ കോവിഡ് ഭയന്ന് സഹായിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. ഇത്തരത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ അര മണിക്കൂര്‍ വീണു കിടന്ന രണ്ട് യുവാക്കള്‍ രക്തം വാര്‍ന്ന് മരിച്ചു. ചാന്നാനിക്കാട് കണിയാന്മല തെക്കേപ്പറമ്പില്‍ സുരേഷ് കുമാറിന്റെ മകന്‍ വേണു എസ് കുമാര്‍(29), വേളൂര്‍ മാണിക്കുന്നം പഴിഞ്ഞാല്‍ വടക്കേതില്‍ രാധാകൃഷ്ണന്റെ മകന്‍ ആര്‍ ആദര്‍ശ്(24) എന്നിവരാണ് മരിച്ചത്. ആദര്‍ശ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന കാരാപ്പുഴ സ്വദേശി വിഘ്‌നേശ്(30) ഗുരുതര പരുക്കകളോടെ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. മുളങ്കുഴ – പാര്‍ക്കില്‍ റോഡില്‍ കാക്കൂര്‍ ജംക്ഷന് സമീപമാണ് അപകടമുണ്ടായത്. ഇവിടം കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു. സഹായത്തിനായി പല വാഹനങ്ങളെ കൈ കാട്ടിയെങ്കിലും ആരും തന്നെ നിര്‍ത്തിയില്ല. റോഡുകളില്‍ ആളുകളും കുറവായിരുന്നു.

കോവിഡ് ജോലിയില്‍ ആയിരുന്നതിനാല്‍ 108 ആംബുലന്‍സും കിട്ടിയില്ല,. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ആദര്‍ശിനെ ഓട്ടോറിക്ഷയില്‍ കയറ്റി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടപോവുകയായിരുന്നു. യാത്രാ മധ്യേ ആണ് മരണം സംഭവിച്ചത്. അല്‍പ സമയത്തിനകം അഭയയുടെ ആംബുലന്‍സ് എത്തി. വേണുവിനെയും വിഘ്‌നേശിനെയും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണുവിനെയും രക്ഷിക്കാനായില്ല.

മുളങ്കുഴ ഭാഗത്തു നിന്ന് വിഘ്‌നേശും ആദര്‍ശുമെത്തിയ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വേണുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇന്ന് മൂന്ന് മണിക്ക് ആദര്‍ശിന്‍രെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. വേണുവിന്റെ സംസ്‌കാരം പിന്നീട് നടക്കും.

Karma News Network

Recent Posts

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

20 mins ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

44 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

53 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

1 hour ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

1 hour ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

2 hours ago