ഇടുക്കി: മൂന്നാറില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കോവിഡ്. ധ്യാനത്തില്‍ പങ്കെടുത്ത നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അഞ്ച് വൈദികരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
വൈദികരായ റവ. ബിജു മോന്, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. സിഎസ്ഐ സഭാ വൈദികരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാറില്‍ ധ്യാനം നടത്തിയത്. ധ്യാനത്തില്‍ വിവിധ പള്ളികളില്‍ നിന്നുള്ള 480 വൈദികര്‍ പങ്കെടുത്തിരുന്നു. 50 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുവാദമുള്ള ചടങ്ങിലാണ് 500ഓളം പേര് പങ്കെടുത്തത്.
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ ധ്യാനം സംഘടിപ്പിച്ചതിന് സഭാ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ധ്യാനത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…