പത്തനംതിട്ട. മാരമൺ കൺവെൻഷനെത്തിയ രണ്ടുപേർ പമ്പയിൽ മുങ്ങിമരിച്ചു മരിച്ചു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നും മാരാമൺ കൺവെൻഷനായി എത്തിച്ചേർന്ന സംഘത്തിലെ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ഇതിൽ സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഏറെ വൈകിയായിരുന്നു ഇവർ ഒഴുക്കിൽപ്പെട്ടുവെന്ന വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനവും ഏറെ വൈകിയിരുന്നു.
ഫയർഫോഴ്സ് എത്തി നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവരേയും കോഴഞ്ചേരിജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആൽബിന് വേണ്ടിയാണ് ഇനിയുള്ള തിരച്ചിൽ. രാത്രിയായത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…