topnews

പൊന്നമ്പലമേട്ടിലേക്ക് പൂജയ്ക്കായി നാരായണ സ്വാമിയെ കടത്തിവിട്ടത് 3000 രൂപ വാങ്ങിയ ശേഷം, രണ്ട് കെഎഫ്ഡിസി ജീവനക്കാർ പിടിയിൽ

തിരുവനന്തപുരം. പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് നാരായണ സ്വാമി പൂജ നടത്തിയ സംഭവത്തില്‍ പൂജ നടത്തുവാനുള്ള സഹായങ്ങള്‍ നല്‍കിയത് പ്രദേശവാസികളായ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ജീവനക്കാരാണെന്ന് വനം വകുപ്പ്. ഇവര്‍ നാരായണ സ്വാമിയില്‍ നിന്നും 3000 രൂപ വാങ്ങിയ ശേഷമാണ് അതീവ സുരക്ഷ മേഖലയിലേക്ക് അയച്ചത്. സംഭവത്തില്‍ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

കേസില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രദേശവാസികളായതിനാല്‍ ഇടനിലക്കാര്‍ വഴിയാണ് നാരായണ സ്വാമി ഇവരെ പരിചയപ്പെട്ടത്. തുടര്‍ന്ന് പണം വാഗ്ദാനം ചെയ്തപ്പോള്‍ കടത്തിവിടാമെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പണം വാങ്ങി നാരായണ സ്വാമിയെയും ഒപ്പം പൂജസാധനങ്ങള്‍ കൊണ്ടുപോകാന്‍ എത്തിയവരെയും വനപാതയിലൂടെ കടത്തിവിട്ടു. പ്രധാന കവാടത്തിലാണ് വനം വകുപ്പിന്റെ പരിശോധനയുള്ളത്.

വനത്തിനുള്ളില്‍ വാച്ച് ടവറുകളും ഉണ്ട്. പ്രദേശവാസികള്‍ക്ക് വനത്തിലെ വഴികള്‍ പരിചിതമായതിനാല്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ പൊന്നമ്പലമേട്ടില്‍ എത്തുകയായിരുന്നു സംഘം. പൂജയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വനം വകുപ്പ് അറയുന്നത്.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

13 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

17 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

51 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

56 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago