topnews

മോഡലിനെ ബലാത്സംഗം ചെയ്ത കേസ് പ്രതിക്കായി രണ്ട് അഭിഭാഷകര്‍; കോടതിയില്‍ തര്‍ക്കം

കൊച്ചി. 19 കാരിയായ മോലിലെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ കോടതിമുറിയില്‍ വന്‍ തര്‍ക്കം. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തെ തുടര്‍ന്നു കോടതി മുറിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങള്‍.

എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്. അഭിഭാഷകരായ ആളൂരും, അഫ്‌സലും തമ്മില്‍ കോടതിക്കുള്ളില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്നു മജിസ്‌ട്രേട്ട് ഇടപെട്ടു. അഫ്‌സലിനോടു കോടതിയില്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആളൂര്‍ പറഞ്ഞു. ബഹളംവയ്ക്കാന്‍ ഇതു ചന്തയല്ല എന്നായിരുന്നു മജിസ്‌ട്രേട്ടിന്റെ പ്രതികരണം. താന്‍ അഫ്‌സലിനെയാണ് വക്കാലത്ത് ഏല്‍പിച്ചതെന്നു ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂരിനു പിന്‍വാങ്ങുകയായിരുന്നു.

കേസിലെ പ്രതികളായ ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടി.ആര്‍. സുദീപ് എന്നിവരെ കോടതി അഞ്ചു ദിവസത്തേയ്ക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ടു സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്താനുണ്ടെന്നു പോലീസ് കോടതിയെ അറിയിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളായ മൂന്നു പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും ഇവര്‍ക്കെതിരെ നേരത്തെയും കേസുകളുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കി.

ഡിംപിളിന്റെ കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പോലീസിന്റെ ആവശ്യം. നടന്നത് ക്രൂരപീഡനമാണെന്നും മോഡലിന് ആദ്യ രണ്ടു പ്രതികളും ബാറില്‍വച്ചു മദ്യം നല്‍കിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബാറിന്റെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടും യാത്രയ്ക്കിടയിലും ക്രൂരമായി പീഡിപ്പിച്ചു. ഡിംപിളാണ് പീഡനത്തിന് അവരം ഒരുക്കിയതെന്നാണ് കണ്ടെത്തില്‍. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിള്‍ ഇതരസംസ്ഥാനത്തു നിന്നും മോഡലിങ്ങിന് എന്ന പേരില്‍ പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചു ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതികളാണ് അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍.

Karma News Network

Recent Posts

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

17 mins ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

51 mins ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

2 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

2 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

3 hours ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

4 hours ago