കൊച്ചിയിൽ നാവിക സേന ഗ്ലൈഡർ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചു.രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. രാജീവ് ത്സാ(39), സുനിൽ കുമാർ(29) എന്നിവരാണ് മരിച്ചത്. തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തായാണ് ഗ്ലൈഡർ തകർന്നു വീണത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ നേവി സമിതിയെ നിയോഗിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരേയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാവിക സേനയുടെ ക്വാർട്ടേഴ്സിൽ നിന്ന് പരിശീലനത്തിനായി പോവുമ്പോഴാണ് അപകടമുണ്ടായത്.
പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമായ ഗ്ലൈഡറിൽ രണ്ട് പേർക്ക് മാത്രമാണ് സഞ്ചരിക്കാൻ സാധിക്കുക. പാലത്തിന്റെ സമീപമുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് ഗ്ലൈഡർ തകർന്ന് വീഴുകയായിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം വൈകിയതായി ദൃക്സാക്ഷികൾ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…