ഇടുക്കി. മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ രണ്ട് പേര് പിടിയില്‍. ഇടുക്കി ചെറുതോണിയിലാണ് സംഭവം. കേസില്‍ തടിയമ്പാട് നെല്ലിക്കുന്നേല്‍ ജിനീഷ് പാമ്പാടും പാറ സ്വദേശി രതീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരെ ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ലൈജുവിന്റെ കടയിലെ ഒരു ജീവനക്കാരിയുമായി ജിനീഷ് അടുപ്പത്തിലായിരുന്നു. എന്നാല്‍ കുറച്ച് നാള് മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. ഇതിനെല്ലാം കാരണം ലൈജുവാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
അതേസമയം ആസിഡ് നല്‍കിയത് കടയിലെ ജീവന്കാരിയാണെന്നാണ് ജിനീഷ് പറഞ്ഞത്. എന്നാല്‍ പോലീസ് വിശദമായി അന്വേഷണം നടത്തിയപ്പോള്‍ ഇത് തെറ്റാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലാണ് സംശയമാണ് ആക്രമണത്തിന് കാരണം എന്ന് വ്യക്തമായത്. ഒന്നാംപ്രതി ജിനീഷനൊപ്പം മുന്‍പ് പാലക്കാട് ജോലി ചെയ്തിരുന്നയാളാണ് രതീഷ്.
സംഭവ ദിവസം ഒഡീഷയില്‍ നിന്നെത്തിയ ജിനീഷ് ആലുവയില്‍ വച്ച് രതീഷിനൊപ്പം കൂടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പെരുമ്പാവൂരില്‍ നിന്ന് റബ്ബര്‍ ഷീറ്റിന് ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് വാങ്ങി. രാത്രി കടയടച്ച് വീട്ടിലേക്ക് പോകും വഴി ലൈജുവിന്റെ കാര്‍ പിന്തുടര്ന്നെത്തി കൈയ്യില്‍ കരുതിയിരുന്ന ആസിഡ് ജിനീഷ് ഒഴിക്കുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…