topnews

കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് രണ്ട് ഭാര്യമാരും രണ്ട് സഹോദരിമാരും, തര്‍ക്കം, ഒടുവില്‍ പോലീസ് ചെയ്തത്

ഇടുക്കി: മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പോലീസും കുഴങ്ങി, ഒടുവില്‍ തര്‍ക്കത്തിന് പരിഹാരമായി. മരിച്ചയാളുടെ മൃതദേഹത്തിന് അവകാശവുമായി രണ്ട് ഭാര്യമാര്‍ എത്തിയതാണ് പോലീസിനെ കുഴക്കിയത്. വെള്ളത്തൂവല്‍ സൗത്ത് ലതാവിലാസം ജയന്‍(43) ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഇയാളുടെ മരണത്തിന് പിന്നാലെ രണ്ട് ഭാര്യമാരും സഹോദരിമാരും മൃതദേഹം വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തുകയായിരുന്നു.

ചൊവ്വാഴ്ചയോടെയാണ് ജയന് മരണം സംഭവിക്കുന്നത്. രാത്രി 8.45 ഓ്‌ടെ വീടിനടുത്തുള്ള കിണറില്‍ നിന്നും വെള്ളം കോരി കുളിക്കുന്നതിനിടെ കുഴഞ്#് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകിയതായി കാണപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സഹോദരിമാരായ ലതയും രജനിയും മരണത്തില്‍ തങ്ങള്‍ക്ക് സംശയം ഉണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സര്‍ജ്ജന്റെ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കൈമാറാന്‍ പോലീസ് നീക്കം ആരംഭിച്ചപ്പോഴാണ് തര്‍ക്കം കടുത്തത്. ജയന്‍ രണ്ട് വിവാഹം ചെയ്തിരുന്നു. കൊല്ലം സ്വദേശി സുമയെയും തിരുവനന്തപുരം സ്വദേശി പ്രേമയെയും ആയിരുന്നു ജയന്‍ വിവാഹം ചെയ്തത്. പ്രേമ ജയനുമായി അകന്നു കഴിഞ്ഞ് വരികയായിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്. പ്രേമ അകന്ന സമയത്താണ് ജയന്‍ സുമയെ വിവാഹം ചെയ്തത്.

തിരുവനന്തപുരത്തെ വീട്ടിലാണ് പ്രേമ താമസിച്ചിരുന്നത്. മരണവിവരം അറിഞ്ഞ് പ്രേമ പൊലീസുമായി ബന്ധപ്പെടുകയും മൃതദേഹം തനിക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കില്ലെന്നായിരുന്നു സുമയുടെയും ഒപ്പമുള്ളവരുടെയും നിലപാട്. ഇതിനടയില്‍ മൃതദേഹം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന ആവശ്യമായി സഹോദരിമാരും രംഗത്തെത്തി. ഇതാണ് പൊലീസിനെ കുഴക്കിയത്.

അതേസമയം ഭാര്യമാരും സഹോദരിമാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരാക്കാതെ മൃതദേഹം വിട്ടുനല്‍കില്ലന്ന നിലപാടിലായിരുന്നു പൊലീസ്. പ്രേമ തിരുവനന്തപുരത്തുനിന്നും നിന്നും എത്തി പൊലീസിന് മുമ്പാകെ ആവശ്യം ഉന്നയിച്ചപ്പാള്‍ സുമയും മറ്റുള്ളവരും എതിര്‍ത്തെങ്കിലും കുടുംബത്തിലെ, മുതിര്‍ന്നവരുമായി സംസാരിച്ച് ധാരണയില്‍ എത്തുകയായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രി 7 മണിയോടെ പ്രശ്നം പരിഹരിച്ച് ആദ്യ ഭാര്യ പ്രേമക്ക് തന്നെ പൊലീസ് മൃതദേഹം വിട്ടു നല്‍കി.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

21 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

28 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

38 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

59 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago