topnews

യുഎസിൽ സൈനീക വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, ആറ് പേർ മരിച്ചതായി റിപ്പോർട്ട്

സൈനീക വിമാനങ്ങൾ കൂട്ടിയിടിച്ച് 2 വിമാനങ്ങൾ തൽസമയം തകർന്നു. അമേരിക്കയിൽ എയർ ഷോ നടക്കുന്നതിനിടെ ജനക്കൂട്ടം നോക്കി നിൽക്കെയാണ് 2 യുദ്ധ വിമാനങ്ങൾ കൂട്ടിയിടിക്കുന്നതും തൽസമയം കത്തി താഴെ വീഴുന്നതും. 2 വിമാനത്തിലുമായി ഉണ്ടായിരുന്ന 6 പേരും തൽസമയം മരിച്ചു. ടെക്സാസിലെ ഡാളസ് എക്സിക്യൂട്ടീവ് എയർപോർട്ടിൽ നടന്ന ഒരു എയർ ഷോയിൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. ഒരു വിമാനം വേഗത കുറച്ച് പറക്കുമ്പോൾ മറ്റൊരു വിമാനം അതിലേക്ക് വന്ന് ഇടിച്ച് കയറുകയായിരുന്നു. ഒരു ബോയിംഗ് ബി -17 ബോംബറും ഒരു ചെറിയ വിമാനവും ആയിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ്‌ സംഭവം ഉണ്ടായത്. കൂട്ടിയിടിച്ചതിൽ ഒരു വിമാനം ബോംബർ വിമാനമായിരുന്നു.

കൂട്ടിയിടിച്ച ഉടൻ തന്നെ നിലത്തു വീണ് തീപിടുത്തമുണ്ടായി. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരുടെ അവസ്ഥ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനേ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. സൈനീകരേ ആദരിക്കുകയും ബഹുമാനിക്കുകയും അവരുടെ പരിശീലനങ്ങൾ ഒക്കെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒക്കെ ഇതൊരു ദുഖ വാർത്തയാണ്‌. വലിയ ബി-17 ബോംബർ ഭൂമിയിൽ നിന്ന് വളരെ ഉയരത്തിലല്ല എതിരേ പാഞ്ഞുവരുന്ന ഒരു ചെറു വിമാനം എന്ന് ഈ ദൃശ്യങ്ങളിൽ കാണാം. വലിയ വിമാനമാണ്‌ ബോംബർ വിമാനം. അത് പറക്കുന്നതിന്റെ നേർ രേഖയിൽ അല്പം പോലും മാറ്റം ഇല്ലാതെ ചെറു വിമാനം വലിയ വിമാനത്തേ ലക്ഷ്യമാക്കി പാഞ്ഞടുത്ത് അതിലേക്ക് ഇടിച്ച് കയറുകയാണ്‌. ഇടിയുടെ ആഘാതത്തിൽ അപ്പോൾ തന്നെ 2 വിമാനങ്ങളും പൊട്ടി ചിതറുന്നു.

ചെറിയ വിമാനം – ബെൽ പി-63 കിംഗ്‌കോബ്ര എന്ന വിഭാഗത്തിൽ ഉള്ളതാണ്‌. ഇരു വിമാനവും അമേരിക്കൻ മിലിട്ടറിയുടേതാണ്‌. രണ്ടാം ലോകമഹായുദ്ധ കാലത്തെ വിമാനമാണ്‌ ഈ ചെറിയ വിമാനം. എയർഫോഴ്‌സ് വിംഗ്‌സ് ഓവർ ഡാളസ് ഷോയ്ക്കിടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു, എഫ്‌എ‌എയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചതായി കൂട്ടിച്ചേർത്തു.സ്ഥിരീകരിക്കപ്പെടാത്ത കാര്യങ്ങളും ദുരൂഹതകളും ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് ഡാളസ് മേയർ എറിക് ജോൺസൺ ഒരു ട്വീറ്റിൽ പറഞ്ഞു.ഡളാസ് മേയർ ദുരന്തത്തേ കുറിച്ച് പറയുന്നത് ഇങ്ങിനെ…നിങ്ങളിൽ പലരും ഇപ്പോൾ കണ്ടിട്ടുള്ളതുപോലെ, ഇന്ന് ഒരു എയർഷോയ്ക്കിടെ ഞങ്ങളുടെ നഗരത്തിൽ ഭയങ്കരമായ ഒരു ദുരന്തമുണ്ടായി. ഇപ്പോൾ പല വിശദാംശങ്ങളും അജ്ഞാതമോ സ്ഥിരീകരിക്കപ്പെടാത്തതോ ആയി തുടരുന്നു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റുമായി ക്രാഷ് സീനിന്റെ ചുമതല ഏറ്റെടുത്തു. ഡാളസ് ഫയർ റെസ്ക്യൂ പിന്തുണ നൽകുന്നത് തുടരുന്നു,“ അദ്ദേഹം പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരായ വ്യോമാക്രമണത്തിൽ വിജയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വിമാനമായിരുന്നു തകർന്ന വലിയ വിമാനം. 4 എഞ്ചിനുകൾ ഘടിപ്പിച്ച് ശബ്ദത്തേക്കാൾ വേഗത്തിൽ പായുവാനു ശേഷി ഈ വിമാനത്തിനുണ്ടായിരുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ നിർമ്മിച്ച ബോംബറുകളിൽ ഒന്നായി മാറിയ വിമാനം കൂടിയായിരുന്നു തകർന്ന വലിയ ബോംബർ വിമാനം. ഇതു പോലെ ചെറിയ വിമാനവും രണ്ടാം ലോക യുദ്ധത്തിൽ വികസിപ്പിച്ചെടുത്ത ഒരു യുദ്ധവിമാനമായിരുന്നു . പ്രധാനമായും അന്ന് സോവ്യറ്റ് യൂണ്യൻ ഈ വിമാനം മാത്രമായിരുന്നു യുദ്ധത്തിനുപയോഗിച്ചത്. 2019 ഒക്ടോബർ 2 ന് വിൻഡ്‌സർ ലോക്ക്സിലെ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചതാണ് ബി-17 വിമാനത്തിന്റെ അവസാനത്തെ വലിയ അപകടങ്ങളിലൊന്ന്.

Karma News Network

Recent Posts

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

11 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

20 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

21 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

45 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

56 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

1 hour ago