കൊല്ലം അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനാപുരം പുന്നല സ്വദേശി രഞ്ജിത്, കടയ്ക്കാമണ്‍ സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. മറ്റൊരു മോഷണ കേസിൽ പുനലൂർ പൊലീസ് പിടികൂടിയപ്പോഴാണ് അഞ്ചലിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 19 നാണ് അഞ്ചൽ കൊച്ചു കുരുവിക്കോണത്ത് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മോഷണം പോയത്.
ഉടമയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയാണ് രഞ്ജിത്തും, ഷൈജുവും കഴിഞ്ഞ ദിവസം മറ്റൊരു മോഷണ കേസിൽ പുനലൂർ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ അഞ്ചലിലെ ബൈക്ക് മോഷണത്തിന് പിന്നിലും ഇവരാണെന്ന് പൊലീസ് കണ്ടെത്തി. പുനലൂര്‍ കേസിൽ
റിമാൻഡിലായ പ്രതികളെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പത്തനാപുരത്തെ ഒരു വീട്ടില്‍ നിന്ന് നമ്പര്‍ മാറ്റി ഒളിപ്പിച്ച നിലയില്‍ പൊലീസ് ബൈക്ക് കണ്ടെത്തി. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…