കൊണ്ടോട്ടി ദേശീയപാതയിൽ നീറ്റാണിമ്മല്ലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാൽ(19), അംജദ്(19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഇരുവരേയും നാട്ടുകാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം ആലപ്പുഴയിൽ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവെ കാൽവഴുതി പാളത്തിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 7.25ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് മീനാക്ഷി അപകടത്തിൽപെട്ടത്. പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…