കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊണ്ടോട്ടി ദേശീയപാതയിൽ നീറ്റാണിമ്മല്ലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാൽ(19), അംജദ്(19) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഇരുവരേയും നാട്ടുകാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേ സമയം ആലപ്പുഴയിൽ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവെ കാൽവഴുതി പാളത്തിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 7.25ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് മീനാക്ഷി അപക‌ടത്തിൽപെട്ടത്. പാളത്തിലേക്ക് വീണ് ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.