pravasi

കൊറോണ: ഗൾഫിൽ കൂട്ടപിരിച്ചുവിടൻ തുടങ്ങി, ആദ്യ നടപടി യു.എ ഇയിൽ

അബുദാബി: ലോകം മുഴുവന്‍ കൊറോണ നാശം വിതയ്ക്കുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയായി യു എ ഇയുടെ പുതിയ തീരുമാനം. മലയാളികള്‍ അടക്കും നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നിടമാണ് യു എ ഇ രാജ്യങ്ങള്‍. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം വെട്ടി കുറയ്ക്കാനും ഉള്ള അനുമതിയാണ് യു എ ഇ സര്‍ക്കാര്‍ നല്‍കി ഇരിക്കുന്നത്. ആവശ്യം എന്ന് തോന്നിയാല്‍ ഇത്തരം നടപടികളിലേക്ക് കടക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ സ്വകാര്യ കമ്പനികള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി മലയാളികള്‍ക്ക് ആണ് ജോലി നഷ്ടമാവുക. ഇതോടെ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയും തകരാറില്‍ ആകും.

പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജന്‍ പോലും പറഞ്ഞിരുന്നു. ഇത്തരത്തില്‍ യു എ ഇയില്‍ ഉള്ളവരുടെ ജോലി നഷ്ടമായാല്‍ അത് ഏറ്റവും അധികം ബാധിക്കുക മലയാളികളെയാണ്. കാരണം യു എ ഇ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളാണ് ഉള്ളത്. ഇത് വളരെ ആശങ്കാന ജനകമാണ്. നിരവധി പ്രവാസികളുടെ ജോലി നഷ്ടമാവുകയോ അവരുടെ ശമ്പളം പാതിയായോ അതിലും കുറച്ചോ വെട്ടി ചുരുക്കാനാണ് യു എ ഇ സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ജോലികള്‍ നിയന്ത്രിക്കുന്നതിന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കിയതോടെ അധിക ജീവനക്കാരുടെ സേവനം താത്കാലികമായി അവസാനിപ്പിക്കാനോ, പരസ്പര ധാരണയോടെ ശമ്പളം വെട്ടിക്കുറക്കാനോ സ്വകാര്യ കമ്പനികള്‍ക്ക് സാധിക്കും. ഇതിനൊപ്പം, ശമ്പളത്തോടെയോ അല്ലാതെയോ ഹ്രസ്വ – ദീര്‍ഘ കാല അവധി നല്‍കാനും, വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കുന്നുണ്ട്.

കോവിഡ് 19 സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലിന്റെ ലക്ഷ്യം. ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ അവര്‍ക്ക് മറ്റൊരു കമ്പനിയില്‍ ജോലി തേടാനുള്ള സാവകാശം നല്‍കണം എന്നും ഉത്തരവില്‍ പറയുന്നു. മറ്റ് ജോലി കിട്ടുന്നത് വരെ താമസ സ്ഥലത്ത് തുടരാന്‍ ഇവരെ അനുവദിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ല. ഗള്‍ഫില്‍ 18 പേരാണ് ഇതുവരെ കോവിഡ് 19നെ തുടര്‍ന്ന് മരിച്ചത്. സ്‌കൂള്‍ പഠനം ജൂണ്‍ മാസം വരെ വീട്ടിലിരുന്ന് മതി എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും യു എ ഇ സര്‍ക്കാര്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

8 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

8 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

9 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

10 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

10 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

11 hours ago