ഉദയ്പുർ/ രാജസ്ഥാനിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾക്ക് പാക്ക് ബന്ധമുണ്ടെന്ന് പോലീസ്. കനയ്യ ലാലിന്റെ കൊലയാളികളിൽ ഒരാൾക്ക് പാക് ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഇയാളുടെ ഫോണിൽ 10 പാക് നമ്പറുകൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
കേസിൽ അഞ്ച് പേരെ കൂടി പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അൻസാരി പാക് ഭീകരസംഘടയുമായി ബന്ധപ്പെട്ടിരുന്നതായും, കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഇവർ ഭീകരസംഘടനയായ ഐഎസിന്റെ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നതായും പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദവാത്ത് - ഇ - ഇസ്ലാം എന്ന ഭീകര സംഘടനയുമായി റിയാസ് അൻസാരി കൊലക്ക് മുൻപ് ബന്ധപ്പെട്ടിരുന്നു. മറ്റൊരു പ്രതി രണ്ട് തവണ നേപ്പാളിലേക്ക് പോകുകയും ഏതാനും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ദുബായിലും ഇയാൾക്ക് ബന്ധങ്ങൾ ഉണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി കനയ്യ ലാൽ കട തുറക്കുന്നത് റിയാസ് കാത്തിരിക്കുയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 17 ന് റിയാസ് പുറത്തുവിട്ട വീഡിയിൽ ‘ഇവിടെ ഒരു കൃത്യം നടത്തിയ ശേഷം അതിന്റെ ദൃശ്യങ്ങൾ വൈറലാക്കുമെന്നും’ പറഞ്ഞിരുന്നു. തന്നോടൊപ്പം ചേരാൻ മറ്റുള്ളവരോട് റിയാസ് വീഡിയോയിൽ ആഹ്വാനം ചെയ്തിരുന്നു.
അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരംഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…