kerala

വീണയേ ഭസ്മമാക്കാൻ വന്ന പ്രതിപക്ഷം ഒടുവിൽ മാളത്തിൽ ഒതുങ്ങി, അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എ കെ ബാലൻ

പാർലിമെറ്റിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന കോൺഗ്രസ് എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയും മകളും കരിമണൽ ലോബിയിൽ നിന്നും മാസപ്പടി വാങ്ങി സംഭവത്തിൽ അടിയന്തിര പ്രമേയം കൊണ്ടുവരാത്തത്? കേരള സർക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടി നിർത്താവുന്ന വിഷയത്തിൽ ഒരു സമവായത്തിലും സൗഹാർദ്ദത്തിലും പോകുക എന്ന നയമാണ്‌ ഇപ്പോൾ യു ഡി എഫ് സ്വീകരിച്ചത്. ഇപ്പോൾ അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷത്തേ മുൻ മന്ത്രി എ കെ ബാലൻ വെല്ലുവിളിക്കുകയാണ്‌. മുഖ്യമന്ത്രി പണം വാങ്ങിയോ? വീണ വിജയൻ വാങ്ങിയോ? ഈ ചോദ്യങ്ങളോട് എ കെ ബാലൻ പറഞ്ഞത് ഇങ്ങിനെ..മുഖ്യമന്ത്രിയുടെ മറുപടിയെ ഭയന്നിട്ടാണ് പ്രതിപക്ഷ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്നതെന്നും ബാലൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിന്റെ ഏറ്റവും നല്ല ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഞാനും ഉമ്മൻ ചാണ്ടിയും കമ്പനിയിൽനിന്ന് കാശ് വാങ്ങിയിട്ടുണ്ട്. ഏത് കമ്പനിയിൽനിന്ന്? സിഎംആർഎലിൽനിന്ന്. അതായത് ജീവിച്ചിരിക്കുന്ന സമയത്തേ അദ്ദേഹത്തിനു സ്വര്യൈം കൊടുത്തില്ല. ഇനി അദ്ദേഹത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇതു പറഞ്ഞത്. യഥാർഥത്തിൽ പിണറായി വിജയനെയും അദ്ദേഹത്തിന്റെ മകൾ വീണയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണു ലക്ഷ്യമിടുന്നതെങ്കിലും അതിന്റെ പിന്നിൽ ഇതുകൂടി ഉണ്ട് എന്നത് കണ്ടുപോകുന്നത് നന്നായിരിക്കും.

എന്തായാലും ഭരണകക്ഷി അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തേ വെല്ലുവിളിക്കുന്നതും പ്രതിപക്ഷം ഒഴിഞ്ഞ് മാറുന്നതും അപൂർവ്വമാണ്‌.അടിയന്തര പ്രമേയം അവതരിപ്പിക്കരുത് എന്നാരു പറഞ്ഞു, അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം എഴുതി സ്പീക്കർക്ക് കൊടുത്താൽ അതടക്കം സ്പീക്കർ അനുവദിക്കും. അത് അനുവദിക്കാതിരിക്കാൻ പറ്റില്ല. എന്തുകൊണ്ട് പ്രതിപക്ഷം കൊടുത്തില്ല. ഇത് അനാവശ്യമായി ഒരു പ്രത്യേക ഘട്ടത്തിൽ കൊണ്ടുവന്നതിൽ അവർക്കൊരു അജണ്ടയുണ്ടെന്ന് എകെ ബാലൻ പറഞ്ഞു.

വീണ വിജയനു മാസപ്പടി നല്കിയ ഇതേ കരിമണൽ കമ്പിനി യു ഡി എഫിനും ലീഗിനും കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കും, ചെന്നിത്തലക്കും, കുഞ്ഞാലിക്കുട്ടിക്കും പിണറായി വിജയനും പണം നല്കി എന്ന് ലിസ്റ്റിൽ ഉണ്ട്. കരിമണൽ ഖനന കമ്പിനിയിൽ നിന്നും പണം വാങ്ങിയ നേതാക്കളുടെ എണ്ണം കൂട്ടി നോക്കിയാൽ അമ്പേറു കൂടുതൽ ഏല്ക്കുന്നത് യു ഡി എഫിനാണ്‌ എന്നും ഉറപ്പ്.ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഇടയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. 41 അംഗ പ്രതിപക്ഷത്തിൽ കുഴൽനാടൻ ഈ വിഷയം ഉന്നയിച്ചപ്പോൾ ഹാജരായത് നാലു പേർ മാത്രമാണ്. പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി ശക്തമായ ആക്രമണം നടത്തണമെന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കിൽ അടിയന്തരപ്രമേയമായി കൊണ്ടുവരാമായിരുന്നല്ലോ.

അപ്പോൾ അതിൽതന്നെയുള്ള ഒരു വിഭാഗം ഇത് അടിയന്തരപ്രമേയമായി കൊണ്ടുവന്ന് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഉണ്ടാകുന്ന മറുപടിയെ സംബന്ധിച്ച് ആലോചിച്ച് അവർക്ക് ഉറക്കം വന്നിട്ടുണ്ടാകില്ല. കോൺഗ്രസിനുള്ളിൽ വരാൻ പോകുന്ന പൊട്ടിത്തെറിയുടെ ഏറ്റവും നല്ല ലക്ഷണമാണ് ഇന്നലെ കണ്ടത്. കരിമണൽ ഖനനക്കാരിൽ നിന്നു കാശ് വങ്ങിയ നേതാക്കൾക്കെതിരേ കോൺഗ്രസിൽ വരും ദിവസം കലാപം ഉണ്ടാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൈകൾ ശുദ്ധമാണ്‌.

അതിനാൽ തന്നെ യുവ തുർക്കികളായ സതീശനൊപ്പം ഉള്ള നേതാക്കൾ പാർട്ടിയിലെ പണം വാങ്ങിയവർക്കെതിരേ പോരാടാൻ എല്ലാ സാധ്യതയും ഉണ്ട്. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഒത്തുകളിക്കുകയാണ്. ഇരുപക്ഷത്തെയും അഴിമതി കേസുകള്‍ മുന്‍നിര്‍ത്തിയാണിത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമെതിരായ കേസുകള്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലപേശുകയാണ്. പരസ്പരം ഒരു ധാരണയിലെത്തുന്നതാണ് നല്ലതെന്ന സന്ദേശമാണ് പിണറായി പ്രതിപക്ഷത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇത് സ്വീകാര്യവുമാണ്. പിണറായിയില്‍നിന്ന്  അവര്‍ ചില ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം അവര്‍ കണ്ടില്ലെന്നു നടിക്കുന്നത്.

karma News Network

Recent Posts

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

15 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

18 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

37 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

46 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

57 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

1 hour ago