world

യുക്രൈൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

കീവ്. യുക്രൈൻ തലസ്ഥാന നഗരമായ കീവിനടുത്ത് ബ്രോവറി ടൗണിലെ നഴ്‌സറിക്ക് മുകളിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ഉക്രെയിൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് കുട്ടികൾക്കും ജീവൻ നഷ്‌ടമായിട്ടുണ്ട്. അടിയന്തര സേവനങ്ങൾ സംഭവ സ്ഥലത്തേക്ക് അയച്ചതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചതായും റിപ്പോർട്ടിൽ ഉണ്ട്.

‘അപകടം ഉണ്ടായപ്പോൾ നഴ്‌സറിയിൽ കുട്ടികളും, ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചു. നാശനഷ്‌ടങ്ങൾ ഉണ്ടായി’ കൈവ് മേഖല ഗവർണർ ഒലക്‌സി കുലേബ ടെലിഗ്രാമിൽ കുറിച്ചു. കീവ് മേഖലയിലെ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് കുട്ടികളടക്കം 16 പേർ മരിച്ചുവെന്ന് എഎഫ്‌പി പോലീസിനെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്‌തിരിക്കുന്നു.

ഹെലികോപ്റ്റർ കരാറിന് ഇടയാക്കിയത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ കുറിച്ച് റഷ്യയുടെ പ്രതികരണവും പുറത്ത് വന്നിട്ടില്ല. ഇതിന് പുറമെ സംഭവം നടക്കുമ്പോൾ റഷ്യൻ ആക്രമണം ഉണ്ടായിരുന്നതിന്റെ സ്ഥിരീകരണവും യുക്രൈനിയൻ അധികൃതർ പങ്കുവയ്ക്കാത്ത സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമാവും അപകട കാരണം എന്തെന്ന് അറിയാനാവൂ.

‘അപകടത്തിനിടയാക്കിയ സാഹചര്യത്തെയും, മരണത്തെ കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ അന്വേഷിക്കുകയാണ്’ യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ ടെലിഗ്രാമിൽ കുറിച്ചിരിക്കുന്നു. റഷ്യൻ ആക്രമണങ്ങളെ നേരിടാൻ, യുക്രൈൻ കഴിഞ്ഞ ആഴ്‌ചകളിൽ അവരുടെ സൈന്യത്തിന് വിപുലമായ ടാങ്കുകൾ (ജർമ്മൻ രൂപകൽപ്പനയിൽ വന്ന ലിയോപാർഡ് മോഡൽ) ലഭ്യമാക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. റഷ്യ-യുക്രൈൻ യുദ്ധത്തോടുള്ള പ്രതികരണത്തിന്റെ പേരിൽ ബെർലിൻ നിശിതമായി വിമർശിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

6 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

6 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

7 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

8 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

8 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

9 hours ago