national

മുൻ ഭർത്താവ് തനിക്ക് പിറന്ന മൂന്നുവയസ്സുകാരനെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു പോയെന്ന് യുക്രെയ്ൻ യുവതി

ന്യൂഡൽഹി. തനിക്ക് പിറന്ന മൂന്നുവയസ്സുകാരനുമായി ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി യുക്രെയ്ൻ യുവതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യക്കാരനായ യുവാവും യുക്രെയ്ൻ യുവതിയും വിവാഹമോചനം നേടിയിരുന്നു. ഇവരുടെ മൂന്നുവയസ്സുകാരനായ മകന്റെ കസ്റ്റഡി യുവതിക്കായിരുന്നു നിയമപരമായി നൽകിയിരുന്നത്. എന്നാൽ റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ മറവിൽ മുൻഭർത്താവ് തന്നോട് ആലോചിക്കാതെ മകനുമായി ഇന്ത്യയിലേക്ക് കടന്നെന്നാണ് യുവതി ആരോപിക്കുന്നത്.

ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അമിത് ശർമ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഹണിച്ചത്. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്കും യുവതിയുടെ മുൻ ഭർത്താവിനും ഇക്കാര്യത്തിൽ ഹൈക്കോടതി നോട്ടിസ് അയച്ചു. ആദ്യം മകനെ കണ്ടെത്തട്ടേയെന്നും അതുകഴിഞ്ഞ് യുവതിയുടെ പരാതികൾ കേൾക്കാമെന്നും കോടതി പറയുകയുണ്ടായി. കേസ് വീണ്ടും14ന് പരിഗണിക്കും.

ഡൽഹി പൊലീസ് കേസിൽ അന്വേഷണം നടത്തണമെന്നും കുട്ടിയെയും പിതാവിനെയും കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് അവരെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പിതാവും കുട്ടിയും ഇന്ത്യയിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

മുൻ ഭർത്താവിനെ അസമിലും ബിഹാറിലും കണ്ടതായി യുവതി പരിഭാഷകർ വഴി കോടതിയെ അറിയിച്ചിട്ടുണ്ട്. ഗുവാഹത്തിയിൽ കണ്ടെങ്കിൽ നിങ്ങൾ എന്തുകൊണ്ട് അവിടുത്തെ ഹൈക്കോടതിയെ സമീപിച്ചില്ലെന്നു കോടതി ആരാഞ്ഞു. യുദ്ധം രൂക്ഷമായ സമയത്ത് കുട്ടിയെ എങ്ങനെ തിരിച്ചയയ്ക്കുമെന്നും കോടതി ചോദിക്കുകയുണ്ടായി.

കുട്ടിയുമായി നടക്കാനിറങ്ങിയ മുൻഭർത്താവ് മാർച്ച് 23ന് തിരിച്ചെത്തിയില്ല. 2021ൽ വിവാഹമോചനം നടപ്പായശേഷം മകനെ കാണാനുള്ള അവകാശം മുൻഭർത്താവിന് ഉണ്ടായിരുന്നു. കുട്ടിയെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് എടുക്കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

20 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

25 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

53 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

55 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago