national

ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: ചങ്കൂറ്റത്തോടെ ഗുജറാത്തിലെ 6 ശതമാനം മുസ്ളീം വോട്ടർമാരോട് അമിത് ഷാ

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന്, ചെയ്യാൻ പോകുന്ന കാര്യങ്ങൾ വിളിച്ച് പറഞ്ഞ് വോട്ട് ചോദിക്കുന്നതിൽ നരേന്ദ്ര മോദി കാട്ടുന്ന ചങ്കൂറ്റം വീണ്ടും ചർച്ചയായി. ഗുജറാത്തിലെ 6 ശതമാനം വരുന്ന മുസ്ളീങ്ങളോട് അമിത്ഷാ വെട്ടി തുറന്ന് പറഞ്ഞിരിക്കുകയാണ്, ‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കും എന്ന്’. ഇതിൽ നിന്നും ബിജെപി ഒരടി പിന്നോട്ടില്ല. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ്‌ അമിത്ഷായുടെ ഈ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.

ഏകീത സിവിൽ കോഡ് എന്ന് പറയുമ്പോൾ അതിനെതിരെ ശബ്ദിക്കുന്നത് മുസ്ളീം യാഥാസ്ഥികരും, തീവ്ര നിലപാടുകാരും മത മൗലീക വാദികളുമാണ്‌. ഒരു രാജ്യത്ത് ഒരു സിവിൽ നിയമം. ഒരു രാജ്യത്തേ ജനങ്ങൾക്ക് ഒരു കോടതിയും, ഒരു കോടതി നിയമവും. അതാണല്ലോ ലോകം മുഴുവൻ നടപ്പാക്കുന്നത്. എന്നാൽ പിന്നെ ഇന്ത്യയിൽ മാത്രം എന്തിനാണ്‌ മതം തിരിച്ച് കോടതി നിയമങ്ങൾ? 75 കൊല്ലമായി ഇന്ത്യക്കാരേ ഭീന്നിപ്പിച്ച് നിലനിർത്തുന്ന മതത്തിന്റെ എല്ലാ മതിലുകളും തകർന്ന് പോകണം അല്ലെങ്കിൽ തകർക്കുക തന്നെ വേണം.

യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാം ഒരു നിയമം ആണ്‌. അമേരിക്കയിലും ഓസ്ട്രേലിയയിലും പല മതക്കാർക്ക് പല കോടതി നിയമങ്ങൾ ഇല്ല. സൗദി അറേബിയയിൽ മുസ്ളീങ്ങൾക്ക് ഒരു നിയമവും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും വേറെ നിയമവും ഉണ്ടോ? ഗൾഫിൽ എല്ലായിടത്തും ഒരു കോടതി നിയയം ആണ്‌. ഇനി ഗൾഫിൽ അന്യ മതക്കാർ പൗരന്മായി ഇല്ല എന്ന് പറഞ്ഞാൽ പാക്കിസ്ഥാനിലും മറ്റും പല നിയമം പല മതക്കാർക്ക് ഉണ്ടോ? ഗൾഫിൽ അടക്കം 30ഓളം രാജ്യങ്ങളിൽ ഇസ്ളാമിക കോടതികളും അവിടെ ഇസ്ളാമിക ശരിയത്ത് പ്രകാരമുള്ള നിയമവും നടപ്പാക്കുമ്പോൾ ഇന്ത്യയിൽ ജനാധിപത്യ നിയമം ആണ്‌. ഒരു മതത്തിന്റെയും നിയമം അല്ല. അങ്ങിനെ ആയിട്ടും ജനാധിപത്യ പൊതു സിവിൽ നിയമങ്ങളേ മറികടന്ന് ഇന്ത്യൻ കോടതികളിൽ എന്തിന് പല മതക്കാർക്ക് പല സിവിൽ നിയമങ്ങൾ അനുവദിക്കുന്നു എന്നതാണ്‌ വീണ്ടും ഉയരുന്ന ചോദ്യം.

ഇപ്പോൾ ഗുജറാത്തിലെ വോട്ടർമാരോട് കേന്ദ്ര സർക്കാർ പറയുകയാണ്‌. എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യുക. എന്നാൽ വോട്ട് ചെയ്യും മുമ്പേ പറയുന്നു. ഞങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. ഗുജറാത്തിലെ 6 ശതമാനം മുസ്ളീങ്ങളോട് കൂടിയാണിത് പറയുന്നത് അമിത്ഷാ പറഞ്ഞിരിക്കുന്നത്.

രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ബിജെപി ഉറച്ചുനിൽക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ്‌ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ സമയപരിധി നിശ്ചയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘ഞങ്ങൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്, ഇവിടെ ആരോഗ്യകരമായ ചർച്ച ആവശ്യമാണ്. പാർട്ടികൾക്ക് ഒരു നിലപാട് ഉണ്ടായിരിക്കാം. അത് വോട്ട് ബാങ്കിന് വേണ്ടിയോ മറ്റെന്തെങ്കിലുമോ ആകട്ടെ. അമിത് ഷാ വ്യക്തമാക്കി. നിലവിൽ ഈ വിഷയത്തിൽ വർക്ക് തുടങ്ങി കഴിഞ്ഞു എന്നും ബി.ജെ.പി ഭരിക്കുന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ അതിന് മുമ്പാകെ അവതരിപ്പിക്കാമെന്നും’ അമിത് പറയുന്നു.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിൽ ബിജെപി ഉറച്ചുനിൽക്കുന്നു. ഞങ്ങൾ അത് കൊണ്ടുവരും – ഷാ പറഞ്ഞു. ഒരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ നിയമങ്ങൾ ഉണ്ടാകരുത്. ശരിയായ സമയം വരുമ്പോൾ ബിജെപി ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. സമീപ ഭാവിയിൽ തന്നെ നടപ്പിലാക്കണമെന്ന് ഭരണഘടനാ അസംബ്ലി പോലും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഭരണഘടനാ അസംബ്ലിയുടെ ഈ കാഴ്ചപ്പാട് എല്ലാ പാർട്ടികളും അവഗണിച്ചു. ഒരു പാർട്ടിക്കും ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യാൻ പൊലും ഭയമാണ്‌. അവിടെയാണ്‌ ബിജെപിയുടെ ശക്തി. ബിജെപി ഇന്ത്യയേ മത വേലിക്കെട്ടുകൾ തകർത്ത് ഒന്നാക്കുകയാണ്‌. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് യഥാർഥത്തിൽ ബിജെപിയുടെ ധീരമായ നടപടിയാണ്‌. മറ്റുള്ളവർക്കൊന്നും ഇങ്ങിനെ ചെയ്യാനുള്ള ധൈര്യം ഇല്ല. എന്നാൽ ജനങ്ങളോട് ബിജെപി പറയുകയാണ്‌. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. രാജ്യവും അതിന്റെ സംസ്ഥാനങ്ങളും മതേതരമാകുമ്പോൾ, മതത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ നിയമങ്ങൾ ഉണ്ടാകും? ഇത്തരം മത വേർതിരിവ് നിയമങ്ങൾ അവസാനിപ്പിക്കും. ഒരു രാജ്യം ഒരു നിയമം അത് നടപ്പാക്കുക തന്നെ ചെയ്യും. ഗുജറാത്തിലെ തിരഞ്ഞെടുപ്പിന്റെ അവസ്ഥയിൽ ഇത് പറയാൻ ബിജെപിക്ക് ഭയം ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി ഈ ഘട്ടത്തിൽ നയം പറഞ്ഞ് വോട്ട് ചോദിക്കാൻ കാരണം ഉണ്ട്. മഹാ ഭൂരിപക്ഷം മുസ്ളീങ്ങളും അവരുടെ മതപരമായ സിവിൽ നിയമത്തേ അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും സ്വാതന്ത്ര്യവും അനുഭവിക്കുന്നതിൽ നിന്നും മുസ്ളീം ജന വിഭാഗത്തേ അവരുടെ മത നിയമങ്ങൾ തടയുന്നു. അതിനാൽ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും എന്ന് പറയുമ്പോൾ മുസ്ളീം ജന വിഭാഗം തന്നെ രഹസ്യമായി ബിജെപിക്ക് വൻ തോതിൽ വോട്ട് ചെയ്തിരിക്കും.

ബിജെപിക്ക് വോട്ട് നേടിക്കൊടുക്കാൻ കെൽപുള്ള 3 വിഷയങ്ങളും 2024 ലെ പൊതു തിരഞ്ഞെടുപ്പിനു മുൻപ് വീണ്ടും സജീവ ചർച്ചയാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബിജെപിയുടെ 2019 ലെ പ്രകടന പത്രികയിലെ 3 വിവാദ വിഷയങ്ങളിൽ ഇനിയും നടപ്പായിട്ടില്ലാത്തത് ഏകവ്യക്തി നിയമം എന്ന വാഗ്ദാനമാണ്. അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനു നടപടിയുണ്ടായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും ചെയ്തു. ഏകവ്യക്തി നിയമത്തെപ്പറ്റി പഠിക്കാൻ 22–ാം ലോ കമ്മിഷനോട് ആവശ്യപ്പെടുന്നുവെന്നാണ് നിയമമന്ത്രി കിരൺ റിജിജു അടുത്തിടെ പറഞ്ഞത്.

പൗരത്വ നിയമം ഭേദഗതി നടപ്പാക്കി. രാമ ക്ഷേത്രം പണിയുന്നു. കാശ്മീരിന്റെ പ്രത്യേക പരിഗണന എടുത്ത് ദൂരെ എറിഞ്ഞു. കാശ്മീരിന്റെ പച്ച പതാക താഴെ ഇറക്കി അവിടെ ഇന്ത്യൻ പതാക ഉയർത്തി, ഒരു രാജ്യം ഒരു റേഷൻ നിയമം കൊണ്ടുവന്നു. മുത്തലാഖ് എടുത്ത് കുട്ടയിൽ എറിഞ്ഞു. ഇത്ര ഒക്കെ വൻ നിയമ പരിഷ്കാരം രാജ്യത്ത് നടപ്പാക്കാൻ ബിജെപിക്ക് മാത്രമേ ധൈര്യം ഉണ്ടാവൂ.
ഇനി ബിജെപി പ്ളാൻ ചെയ്യുന്നത് ഏകികൃത സിവിൽ കോഡ്. ഒരു രാജ്യം ഒറ്റ വൈദ്യുതി നിരക്കും നിയമവും. ആധാറിനെ വോട്ടേഴ്സ് ലിസ്റ്റുമായി ബന്ധിപ്പിക്കൽ. എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ വാർധക്യ പെൻഷൻ തുടങ്ങിയ വിപ്ലവകരമായ കാര്യങ്ങളാണ്‌ അണിയറയിൽ ഉള്ളത്.

Karma News Network

Recent Posts

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

19 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

26 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

47 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

58 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago