topnews

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥക്കാലത്തേതിന് സമം; കേന്ദ്രമന്ത്രി

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍. അര്‍ണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിക്കുന്നതാണെന്നും അറസ്റ്റിനെ അപലപിച്ച് മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയൂടെയായിരുന്നു മന്ത്രി പ്രകാശ് ജാവേദ്കറിന്റെ പ്രതികരണം.

‘മഹാരാഷ്ട്രയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് മാധ്യമങ്ങളെ ഇത്തരത്തില്‍ സമീപിച്ചിരുന്ന അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്.’ മന്ത്രി പ്രകാശ് ജാവേദ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക് ചാനല്‍ തന്നെ അറസ്റ്റ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് അര്‍ണാബ് ഇത് ഗൗനിച്ചില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

മുംബൈയിലെ വസതിയില്‍ എത്തിയ പൊലീസ് അര്‍ണാബിനെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റമാണ് അര്‍ണബിനു മേലുളളത്. 2018ലാണ് കേസിനാധാരമായ സംഭവം നടന്നത്. ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിക്ക് പങ്കുണ്ടെന്ന് കണ്ട് അന്ന് കേസെടുത്തിരുന്നു. തെളിവുകളില്ലെന്ന് കാണിച്ച് പിന്നീട് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ കേസ് തള്ളുകയും ചെയ്തു.

പക്ഷേ കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കടക്കെണി മൂലമാണ് 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തത്. കോണ്‍കോര്‍ഡ് ഡിസൈന്‍സ്‌ ്രൈപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്ന അന്‍വായ് നായിക്ക് അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിരുന്നു. ഇത് തിരികെ ലഭിക്കാത്തത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ 83 ലക്ഷം രൂപ അര്‍ണബ് അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പ്രതികരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അര്‍ണാബിന്റെ വീട്ടിലെത്തിയത്. ഏഴ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തി. തുടര്‍ന്ന് അര്‍ണാബിനെ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അര്‍ണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു. അര്‍ണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു.

അതേസമയം സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ കേസും ടി.ആര്‍.പി തട്ടിപ്പ് കേസും അര്‍ണബിനെതിരെ നിലവിലുണ്ട്. .റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

Karma News Editorial

Recent Posts

പിഞ്ചുകുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും…

1 min ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

38 mins ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

1 hour ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

1 hour ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

2 hours ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

2 hours ago