entertainment

എല്ലാത്തിനും അർത്ഥമുണ്ടാവുന്ന ഒരു ദിവസം വരും- ഉണ്ണി മുകുന്ദൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ചില വിമർശനങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാക്കുന്നത്. സ്വന്തം കൈകളിലെ തഴമ്പുകൾ വ്യക്തമാക്കുന്ന ചിത്രത്തോടൊപ്പം . “എല്ലാത്തിനും അർഥമുണ്ടാവുന്ന ഒരു ദിവസം വരും” എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചത്.

മാളികപ്പുറം എന്ന ചിത്രത്തിനും മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയ്ക്ക് പുരസ്ക്കാരം ലഭിക്കാത്തതും ഏറെ വിമർശനങ്ങളിലേക്ക് വഴിവച്ചിരുന്നു. അവാർഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസിൽ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ’ എന്ന് ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശരത് ദാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനത്തിന് പിന്നാലെ ചിത്രത്തിൻറെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പ്രതികരണവുമായി എത്തിയിരുന്നു. “അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

29 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago