Fashion

എനിക്ക് ശരിക്കും തുണി അലര്‍ജിയാണെന്ന് ഉര്‍ഫി

ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ വന്ന് ആരാധകരുടെ മനംകവരുന്ന നടിയാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫി ഓരോ തവണയും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടാ റുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെകിലും അതൊന്നും താരത്തിനൊരു പ്രശ്നമേയല്ല. എന്നാല്‍, സൈബര്‍ ആക്രമണം ചിലപ്പോഴൊക്കെ അതിരുകടക്കുമ്പോള്‍ ഉര്‍ഫി മറുപടിയുമായി എത്താറുണ്ട്.

ഉര്‍ഫിയുടെ ചിത്രങ്ങളും വീഡിയോകളുമില്ലാതെ ഒരു ദിവസം പോലും ഇന്ന് സോഷ്യല്‍ മീഡിയക്ക് ഇല്ല. കഴിഞ്ഞ ദിവസം താരത്തിനെതിരെ പോലീസില്‍ വരെ പരാതി എത്തി. ഉര്‍ഫിയുടെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായിരിക്കുന്നത്. തനിക്ക് വസ്ത്രങ്ങളോട് അലര്‍ജിയാണെന്നാണ് ഉര്‍ഫി പറയുന്നത്. ഇത് തെളിയിക്കുന്ന തെളിവുകളും ഉര്‍ഫി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഇതൊരു തമാശയല്ലെന്നും വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ഉര്‍ഫി പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറികളിലൂടെയാണ് തനിക്ക് വസ്ത്രം അലര്‍ജിയാണെന്ന് ഉര്‍ഫി തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ തടിച്ചു പൊന്തിയ കാലുകളുടെ ചിത്രങ്ങളും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഇതേ അനുഭവമുള്ള മറ്റാരെങ്കിലും ഉണ്ടോ എന്നും ഉര്‍ഫി ചോദിക്കുന്നു. പിന്നാലെ മറ്റൊരു വീഡിയോയും താരം പങ്കുവച്ചിരിക്കുന്നു.

‘നോക്കൂ, കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എനിക്ക് സംഭവിക്കുന്നത് ഇതാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. എനിക്കീ പ്രശ്‌നമുണ്ട്. എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. ഇതാ തെളിവ്. ഇതുകൊണ്ടാണ് ഞാന്‍ തുണിയില്ലാതെ നടക്കുന്നത്. എന്റെ ശരീരം തുണികളോട് അലര്‍ജിക് ആണ്’ എന്നാണ് ഉര്‍ഫി പറഞ്ഞിരിക്കുന്നത്.

ബിഗ് ബോസിലൂടെയാണ് ഉര്‍ഫി കൂടുതലായും അറിയപ്പെടുന്നത്. പല പ്രമുഖ ടെലിവിഷന്‍ ഷോകളിലും ചില സീരിയലുകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം ഉര്‍ഫി വേഷമിട്ടിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള വസ്ത്രധാരണമാണ് ഉര്‍ഫിയുടെ പ്രത്യേകത എന്ന് തന്നെ പറയണം. വസ്ത്രം മാത്രമല്ല ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിലും ഉര്‍ഫി വ്യത്യസ്തത കാട്ടാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പല തവണയായി ബോഡി ഷെയിമിംഗിനും ഉര്‍ഫി ഇരയായിട്ടുണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago