തിരുവല്ല. തിരുവല്ലയില്‍ പ്രണയത്തില്‍നിന്ന് പിന്മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് യുവതിയുടെ കുടുംബം. കേസ് ഒഴിവാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ വിഷ്ണുവിന്റെ മാതാപിതാക്കളാണ് യുവതിയുടെ ബന്ധുക്കളെ സമീപിച്ചെന്ന് ആരോപണമുള്ളത്.
വിഷ്ണുവിന്റെ മാതാപിതാക്കള്‍ 1000 രൂപ നല്കാന് ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന് ജോസഫ് പറഞ്ഞു. കേസില്‍ വിഷ്ണുവിനേയും സുഹൃത്ത് അക്ഷയ്യേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കൊലപാതകശ്രമം നടന്നത്.
വിഷ്ണുവുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി. അടുത്തിടെ യുവതി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതേതുടര്‍ന്ന് പ്രതികള്‍ യുവതിയെ മനപൂര്‍വം കാറിടിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. വാഹനം കുറുകേയിട്ട് വഴി തടഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകവെയാണ് സംഭവം.
വിഷ്ണുവാണ് കാറോടിച്ചിരുന്നത്. കൂട്ടുപ്രതിയായ അക്ഷയുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു വാഹനം. കാറിടിച്ച് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. വലതു കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ശനിയാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…
ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…
ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…
സമരം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…
ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റേതാണ് കണ്ടെത്തല്‍.…
തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…