kerala

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ 500 രൂപ പിഴയടയ്ക്കണം, ശുചിമുറികളില്ല, മൂത്രപ്പിഴ’ ചുമത്തൽ മാത്രമെന്ന് ജനം

തൃശൂര്‍: ഇന്ന് മുതല്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 പിഴ നല്‍കണം. തൃശൂര്‍ കോര്‍പ്പറേഷനാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സ്വരാജ് റൗണ്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ടോയ്ലറ്റ് സംവിധാനമൊരുക്കാതെ മൂത്രപ്പിഴ ചുമത്തുന്ന മേയറുടെ നടപടി പരിഹാസ്യമെന്നാണ് ഉയരുന്ന വിമർശനം. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ പിടികൂടി പിഴ ഈടാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.

കോര്‍പ്പറേഷനെ സീറോ വേസ്റ്റിലേക്കുയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തീരുമാനം സ്വാഗതം ചെയ്യുന്പോഴും നഗരത്തില്‍ എത്ര മൂത്രപ്പുരകളുണ്ടെന്ന ചോദ്യമുയര്‍ത്തുകയാണ് പ്രതിപക്ഷം. ശക്തന്‍, വടക്കേ സ്റ്റാന്‍റ്, കെഎസ്ആര്‍ടിസി, കോര്‍പ്പറേശഷന്‍ പരിസരങ്ങളില്‍ മാത്രമാണ് ടൊയ്ലറ്റ് സംവിധാനമുള്ളതെന്നതാണ് വാസ്തവം.

എന്നാൽ സ്വരാജ് റൗണ്ടിലെത്തുന്നവര്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സൗകര്യമില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നെന്നാണ് മേയര്‍ പറയുന്നത്. ശുചിമുറികളില്ലാതെ പിഴ അടയ്ക്കാൻ നിയമം കൊണ്ട് വരുന്നത് ശെരിയായ നടപടിയല്ലെന്ന വിമർശനമാണ് ഉയരുന്നത്.

Karma News Network

Recent Posts

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

5 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

35 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

50 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago