entertainment

കൗമാരകാലത്ത് എനിക്ക് കമലാഹസ നോടായിരുന്നു അന്ന് ഭ്രമം, ഊർമ്മിള ഉണ്ണി

1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്കെത്തിയ നടിയാണ് ഊർമ്മിള ഉണ്ണി. മകൾ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്. സർഗം എന്ന ഹരിഹരൻ ചിത്രം കണ്ടവരാരും ഊർമ്മിള ഉണ്ണിയെ മറക്കാൻ ഇടയില്ല.. കോലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊർമ്മിള കാഴ്‌ച വച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തികൊണ്ടുതന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടനം.. തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു.. . സിനിമകൾക്ക് പുറമേ , മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി. സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട കുറിപ്പിങ്ങനെ

നാദ വിനോദങ്ങൾ!കൗമാരകാലത്ത് എല്ലാവർക്കും സിനിമയോട് ഒരു വല്ലാത്ത ഭ്രമം തോന്നും. ചിലർക്ക് അത് ജീവിതാവസാനം വരെ നിലനിൽക്കും .ചിലർക്ക് വഴിയിലെവിടെയോ കെട്ടുപോകും .എനിക്ക് കമലാഹസ നോടായിരുന്നു അന്ന് ഭ്രമം! മദനോത്സവം’ ഒക്കെ പല തവണ തീയറ്ററിൽ പോയി കണ്ടിട്ടുണ്ട് .അന്ന് ശ്രീദേവി യും ,കമലും തമ്മിൽ പ്രണയത്തിലാണെന്ന് സിനിമാമാസികകളിൽ കണ്ടിരുന്നു.ചിലങ്ക ” എന്നൊരു സിനിമ തെലുങ്കിൽ റിലീസായി .ഉടനെ അത് മലയാളത്തിൽ ഡബ് ചെയ്തു വന്നു .എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞു അതിലെ നായിക ക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന് .ആ ജയപ്രദയുടെ ഹിറ്റ് ചിത്രമായിരുന്നു സാഗരസംഗമം’ .നാദ വിനോദങ്ങൾ …. എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എൻ്റെ ഭാവം .പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക ,റോസാപൂ ചൂടുക ,കൺപീലി ഒട്ടിച്ച് കണ്ണെഴുതുക ,കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാപരിപാടികളിലായി ശ്രദ്ധ .

കൗമാരം തീർന്നതോടെ എൻ്റെ ഭ്രമങ്ങളും തീർന്നു .ഞാനും സിനിമയിൽ എത്തി. 30 വർഷം കഴിഞ്ഞാണ് രണ്ടു തമിഴ് സിനിമകൾ ചെയ്തത് .അന്ന് കുറച്ചു വർഷങ്ങൾ ഞാൻ ചെന്നെയിൽ താമസിച്ചിരുന്നു.ഏതാ ഒരു തമിഴ് സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എനിക്കും ക്ഷണം കിട്ടി .വെറും കാഴ്ച കാരിയായിട്ടാണ് കേട്ടോ … അല്ലാതെ വേദിയിലെക്കല്ല .അവിടെ എത്തിയപ്പോഴാണറിഞ്ഞത് .അന്നത്തെ മുഖ്യാതിഥി കമലാഹസനാണ് .!!ഈശ്വരാ ,അടുത്തു കണ്ടാൽ ഒരു സെൽഫി ‘ എടുക്കായിരുന്നു …. സിൽക്കു ജുബ്ബയൊക്കെ ഇട്ട് പ്രഭാ പൂർണ്ണനായി വേദിയിൽ നിൽക്കുന്ന കമലിനെ ദൂരെയിരുന്നു ഞാൻ കണ്ടു … ജനം ആർത്തു കയ്യടിക്കുന്നുണ്ട് .

എങ്കിലും പാദസരം കിലുങ്ങാത്ത പ്രണയം വന്നെത്തിയ എൻ്റെ കൗമാരത്തിലേക്ക് ഞാൻ പടികളിറങ്ങിച്ചെന്നു .ഹൃദയത്തിൻ്റെ ഉള്ളറയിൽ സൂക്ഷിച്ച രാത്രികളുടെ നിലാവിനെ കുറിച്ചോർത്തു .മുടി നീട്ടി പിന്നിയിട്ട് റോസാപൂ ചൂടി നടന്ന കോളേജുവരാന്തകളെ കുറിച്ചോർത്തു .ടേപ് റിക്കോഡർ ഓൺ ചെയ്ത് കുന്നിൻ മുകളിൽ കമലാ ഹസനോടൊപ്പം “നാദ വിനോദങ്ങൾ’ കളിച്ചത് ഞാനല്ല എന്നതിരിച്ചറിവോടെ ………….
ഇതിനോടകം ജയപ്രദ രാജ്യസഭാംഗ ത്വം നേടിയിരുന്നു .ഹിന്ദിയിലും ,തെലുങ്കിലും നൂറുകണക്കിനു സിനിമകളിൽ നായികയായി.മലയാളത്തിൽ ‘പ്രണയം’ എന്ന സിനിമയും .സിനിമയെന്ന ഒരേ തട്ടകത്തിൽ തന്നെയാണ് ഞാനും ജയപ്രദയും ,കമലും ഒക്കെ ജോലി ചെയ്യുന്നത് .പക്ഷെ ഞാൻ അവരെയൊന്നും നേരിട്ടു കണ്ടിട്ടുപോലുമില്ല

വേദിയിലേക്ക് നിസ്സംഗതയോടെ നോക്കിയിരിക്കുമ്പോൾ എഴുതിത്തീരാത്ത ഏതോ സിനിമാക്കഥയിൽ ഞാൻ നഷ്ടപ്പെട്ടിരുന്നു .കണ്ടുമതിവരാത്ത ഒരു സിനിമയിലെ എൻ്റെ കഥാപാത്രത്തിനു വേണ്ടി പുനർജനിക്കാൻ കാത്തിരിക്കയാണു ഞാൻ .ഉരിയാടാൻ സ്വാതന്ത്ര്യമില്ലാത്ത കൗമാരത്തിൻ്റെ അടിതട്ടിലേക്ക് വീണ്ടും വീണ്ടും ഞാൻ പടികളിറങ്ങുകയായിരുന്നു .

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

3 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

3 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

4 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

5 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

5 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

6 hours ago