crime

ഉത്ര ഉറങ്ങിയപ്പോൾ സൂരജ് ചാക്കിൽ നിന്നും കരിമൂഖനെ എടുത്ത് നോവിപ്പിച്ചു, 2 തവണ ഉത്രയേ കൊത്തിച്ചു

പ്രകാശൻ പുതിയേരി karma investigation 
ഉത്ര വധത്തിൽ ഭർത്താവിന്റെ കുറ്റ സമ്മതം. കേസിൽ ഭർത്താവ് ഒന്നാം പ്രതി. കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത പാമ്പ് കൊലയുടെ ചുരുളുകൾ അഴിയുന്നു. ദൃശ്യം മോഡൽ പോലെ ആരും ഉത്ര മോഡൽ ആവർത്തിക്കാതിരിക്കട്ടേ..
കൊല്ലം അഞ്ചലിൽ ഉത്ര എന്ന 25കാരിയെ കൊല്ലാൻ പാമ്പുകളേ തന്നെ ഉപയോഗിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്രയേ കൊലപെടുത്താൻ 2020 മാർച്ച ആദ്യം തന്നെ തീരുമാനിച്ചിരുന്നു . കൊലപെടുത്താനുള്ള എളുപ്പ വഴിയും കണ്ടെത്തി. അതായിരുന്നു വിഷപാമ്പുകൾ. വിഷപാമ്പിനെ കൊണ്ട് ഉറക്കത്തിൽ കൊത്തിക്കുക. ഈ സമയത്ത് ഭാര്യയുടെ സമീപത്ത് തന്നെ ഭർത്താവ് സൂരജും ഉണ്ടാവുക. കാരണം പാമ്പ് കടിച്ചാൽ അവരെ ആരും ആശുപത്രിയിൽ എത്തിക്കാനോ, രക്ഷിക്കാനോ പാടില്ല എന്നത് തന്നെ.

മാർച്ച് 26ന് സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയ്ക്കു ആദ്യം പാമ്പ് കടി ഏല്ക്കുന്നത്. ഇത് അണലി പാമ്പായിരുന്നു. ഇതിനേ സൂരജ് വാങ്ങിയത് 5000 രൂപ നല്കിയായിരുന്നു. അതായത് ആദ്യ ക്വട്ടേഷൻ നല്കിയത് അണലി പാമ്പിന്‌. തുടർന്ന് ഭാര്യ ഉത്രയെ സൂരജ് ആശുപത്രിയിൽ കൊണ്ടുപോയില്ല. പാമ്പിൻ വിഷം അവളുടെ ശരീരത്ത് പടർന്ന് ഒടുവിൽ അവശ നിലയിൽ ആവുകയും ബോധം മറയുകയും ചെയ്തു. മരണം ഉറപ്പായതോടെ ആയിരുന്നു അന്ന് ഉത്രയേ ആശുപത്രിയിൽ ആക്കുന്നത്. എന്നാൽ അണലിയുടെ വിഷത്തേ മരുന്നുകൾ തോല്പ്പിച്ച് ഉത്രയേ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉത്ര മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നു. പാമ്പിനെക്കൊണ്ട് കൊത്തിച്ചാൽ ആരും സംശയിക്കില്ലെന്ന ബോധത്തോടെയാണ് പിന്നീട് മൂ‌ർഖൻ പാമ്പിനെ വാങ്ങിയത്. ദിവസങ്ങളോളും ബാഗിൽ സൂക്ഷിച്ച പാമ്പിനെ മുറിയ്ക്കുള്ളിൽ തുറന്നുവിട്ട് ഉത്രയെ കൊത്തിപ്പിച്ചു.  പാമ്പ് കടിയിൽ നിന്നും ഏതാണ്‌ രക്ഷപെട്ട് തുടർ ചികിൽസക്കായി ഉത്ര അവളുടെ മാതാപിതാക്കളുടെ അടുത്ത് അവരുടെ വീട്ടിലേക്ക് വന്നു

ആ വീട്ടിൽ ഉത്രക്കും ഭർത്താവിനും ആയി വീട്ടുകാർ എ.സി വയ്ച്ച മുറി തന്നെ നല്കി. മെയ്7നു ഭാര്യ വീട്ടിൽ സൂരജ് വന്നു. കൈയ്യിൽ ഒരു ചാക്ക്ം ഉണ്ടായിരുന്നു. എന്നാൽ സംശയം ഒന്നും വീട്ടുകാർക്ക് തോന്നിയിരുന്നില്ല. കൈയ്യിലെ ചാക്കുമായി സുരജ് ആരും കാണാതെ ഉത്ര കിടന്ന ബഡ് റൂമിലേക്ക് കയറുകയായിരുന്നു. ആ ചാക്കിൽ ആയിരുന്നു 10 അടിയിലേറെ നീളം വരുന്ന വലിയ കരിമൂർഖൻ പാമ്പ് ഉണ്ടായിരുന്നത്

ചാക്ക് ഉത്ര കിടന്ന കട്ടിലിനടിയിൽ ഒളിപ്പിച്ചിരിക്കണം. എ.സി റൂമിലേ നല്ല ശീതിളിമയിൽ മൂർഖൻ പാമ്പ് ചാക്കിൽ സുഖമായി ഇരുന്നു. പാതിരാത്രി ഉത്ര ഉറങ്ങിയ സമയം നോക്കി ഈ ചാക്കിൽ നിന്നും സൂരജ് കരിമൂർഖനെ എടുത്ത് ഭാര്യയേ കൊത്തിപ്പ്ക്കുകയായിരുന്നു. പാമ്പ്നെ നന്നായി കൈകാര്യം ചെയ്ത് ശീലമുള്ള സൂരജിനു എങ്ങിനെ കൊത്തിക്കണം എന്നും നന്നായി അറിയാമായിരിക്കണം. അതായത് ചാക്കിൽ നിന്നും കരിമൂഖനെ തുറന്ന് വിട്ടാൽ അത് ഒരിക്കലും ഉറങ്ങുന്ന ആളേ കൊത്തില്ല. ടൈൽ വിരിച്ച തറയിലെ നല്ല തണുപ്പിൽ പാമ്പ് ചുരുണ്ട് കൂടി ഇർക്കുകയേ ഉള്ളു. എന്നാൽ അങ്ങിനെ ചുരുണ്ടു കൂടി ഇരുന്നാൽ കരിമൂഖനു കൊടുത്ത ക്വട്ടേഷൻ നടക്കുമോ..10000 രൂപയാണ്‌ കരിമൂർഖനെ കൊണ്ട് ഭാര്യയേ ഇല്ലാതാക്കാൻ സൂരജ് ചിലവിട്ടത്. ഉത്ര ഉറങ്ങിയപ്പോൾ ചാക്ക് തുറന്ന് കരിമൂഖനെ കൈയ്യിൽ എടുത്ത് ഭാര്യയുടെ ശരീരത്ത് കുത്തുവാൻ പാമ്പിനെ ഉപദ്രവിക്കുയോ വേദനിപ്പിക്കുകയോ ചെയ്തിരിക്കണം. ഭാര്യയുടെ സരീരത്ത് കൈവയ്ച്ച് പാമ്പ് കുത്തിയപ്പോൾ കൈകൾ സൂരജ് വലിച്ച് മാറ്റുകയായിരിക്കണം.ആദ്യം കൊത്തിയ ശേഷം വീണ്ടും ആഞ്ഞ് ഒന്നുകൂടി കൊത്തിപ്പിച്ചു . വേദനിച്ച പാമ്പ് സൂരജിന് നേരെയും തിരിഞ്ഞിരുന്നു. തുടർന്ന് ഭിതിയിലായ സൂരജ് ഉറങ്ങാതെ കട്ടിലിൽ നേരം കഴിച്ചുകൂട്ടി. സാധാരണ എട്ട് മണിയ്ക്ക് ഉണരുന്ന സൂരജ് സംഭവ ദിവസം ആറ് മണിയോടെ ഉത്തരയുടെ ബന്ധുക്കളെ വിളിച്ച് ഉത്തരയെ പാമ്പ് കടിച്ച വിവരം അറിയിക്കുകയും മുറിയിൽ നിന്നും മൂർഖനെ തല്ലിക്കൊല്ലുകയും ചെയ്തു.

10 അടിയിലേറെ നീളം ഉള്ള പാമ്പ് ഒന്ന് കൊത്തിയാൽ ഒരു 15 മുതൽ 25 മില്ലി ലിറ്റർ വരെ വിഷം ഉള്ളിൽ ചെല്ലാൻ സാധ്യതയും ഉണ്ട്. ഇത്രയും വിഷം ഉള്ളിൽ ചെന്നാൽ 2 മണിക്കൂർ കൊണ്ട് ആൾ മരണാസന്ന നിലയിൽ ആകും. വെറും 15.20 മിനുട്ട് കൊണ്ട് അബോധാവസ്ഥയിൽ കുഴഞ്ഞ് വീഴുകയോ മരിച്ച പോലെ ചലനമറ്റ് ഈ ലോക ജിവിതം പോലും അറിയാത്ത അവസ്ഥയിലും എത്തും. ഉത്രയേ ആദ്യം അണലി കടിച്ചത് മാർച്ച് 26ന്. രണ്ടാമത് കരിമൂർഖൻ കടിച്ചത് 7നും..വെറും 11  ദിവസത്തേ ഗ്യാപ്പ് മാത്രം. അത്ര കൃത്യമായി പകയോടെ നറ്റത്തിയ പ്ലാൻ ഡ് കൊലപാതകം തന്നെ ആയിരുന്നു. ആദ്യ തവണ അണലി കടിച്ച് ഉത്തര മരണപ്പെട്ടിരുന്നുവെങ്കിൽ യാതൊരുവിധ സംശയങ്ങൾക്കും ഇടയുണ്ടാകുമായിരുന്നില്ല.. മാർച്ച് 26ന് അയ്യായിരം രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയ അണലിയെ മുറിയ്ക്കുള്ളിൽ തുറന്നുവിട്ട് ഉത്രയെ കൊത്തിച്ചു. തുടർന്ന് കുപ്പിയിലാക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് ചാക്കിലാക്കി വീടിന്റെ മുകളിൽ കയറി പുറത്തേക്ക് എറിയുകയായിരുന്നു.

അഞ്ചൽ പൊലീസ് അന്ന് മൊഴിയെടുത്തപ്പോഴും ഉത്രയുടെ ബന്ധുക്കൾ നേരിയ സംശയങ്ങൾ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അത് ഗൗരവത്തിലെടുത്തില്ല. ഉത്രരയുടെ മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിനെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചപ്പോഴാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകം തെളിഞ്ഞത്. പുതിയ ഒരു കൊലപാതക മുറ കേരളത്തിനു പരിചയമായതോടെ ദൃശ്യം മോഡൽ പോലെ ഉത്ര മോഡൽ ആരും എവിടെയും ആവർത്തിക്കാതിരിക്കട്ടേ

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

1 hour ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

2 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

2 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

3 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

3 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

4 hours ago