crime

ഉത്ര വധം ,കരിമൂർഖനെ നോവിച്ച് പത്തി വിടർത്തിച്ച് 2 പ്രാവശ്യം കൊത്തിച്ചു, പിടഞ്ഞ് മരിക്കുന്നത് നോക്കിയിരുന്നു, സൂരജിന്റെ കുറ്റ സമ്മതം

ഉത്ര വധത്തിൽ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഉത്രയുടെ ഭർത്താവിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തു.   പാമ്പിനെ നോവിച്ച് അതിനേ ശൈര്യം പിടിപ്പിക്കുകയും ഫണം വിടർത്തിച്ച് ഉത്രയെ കൊത്തിക്കുകയുമായിരുന്നു. ഈ സമയം ഉത്ര നല്ല ഉറക്കത്തിൽ ആയിരുന്നു. കരിമൂഖന്റെ കടിയേറ്റ ഉത്ര വേദനയിൽ കിടന്ന് പിടയുകയും ചെയ്തു. 2 പ്രാവശ്യം പാമ്പ് കൊത്തിയപ്പോൾ പരമാവധി വിഷം ഉത്ര യുടെ ഉള്ളിലെത്തി. പെട്ടെന്ന് തന്നെ ബഡിൽ കിടന്ന് പിടയുകയും നിശ്ചലമായി അബോധാവസ്ഥയിൽ ആവുകയും ചെയ്തു. ഈ സമയമെല്ലാം താൻ അടുത്ത കട്ടിലിൽ ഉറങ്ങാതെ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു എന്നും ഉത്രയുടെ ഭർത്താവ് സമ്മതിച്ചു. കേട്ടു കേൾവിയില്ലാത്ത പീഢനവും അരും കൊലയുമാണ്‌ നടത്തിയത്.

പാമ്പ് പിടുത്തക്കാരില്‍ നിന്നും പണം നല്‍കി പാമ്പിനെ വാങ്ങിയതായാണ് സൂരജ് അറിയിച്ചത്. ഉത്രയെ പാമ്പ് കടിച്ചതല്ല, പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നത്. മെയ് ഏഴിന് നടന്ന മരണത്തിൽ സൂരജിനെതിരെ നിരവധി മൊഴികളാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. സൂരജിന്റെയും ഭർതൃവീട്ടുകാരുടെയും പെരുമാറ്റത്തിൽ ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയ്ക്കും തോന്നിയ സംശയങ്ങളാണ് പരാതിയിലേക്ക് നയിച്ചത്.

വലിയ ജാറിലാക്കി ബാഗിൽ കരുതിയിരുന്ന മൂർഖൻ പാമ്പിനെ തങ്ങളുടെ കിടപ്പ് മുറിയിൽ സൂരജ് തുറന്നുവിട്ടത്  മെയ് ആറാം തീയതി രാത്രിയിലാണ്. ഇതിനെ 10000 രുപയ്ക്കാന്  വാങ്ങിയത്. യു.ടുബ് വീഡിയോ ഉണ്ടാക്കാൻ എന്നാണ്~ പാമ്പ് പിടുത്തക്കാരോട് പറഞ്ഞത്. 2018ലായിരുന്നു ഉത്രയുടെ വിവാഹം. ഒന്നര വയസ്സുള്ള മകനുണ്ട്.

താൻ ഉത്രയെ കൊലപ്പെടുത്താൻ മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചിരുന്നു. ആദ്യ ശ്രമം മാർച്ച 26നു അണലി പാമ്പിനേ ഉപയോഗിച്ച് നടത്തി. എന്നാൽ അന്ന് ചലനമറ്റ് ഉത്ര മരിച്ചു എന്നു കരുതിയാണ്‌ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രയോയിൽ നിന്നും രക്ഷപെട്ടു. പിന്നീടാണ്‌ പെട്ടെന്ന് കൂടുതൽ വിഷം ഉള്ളിൽ ചെല്ലാൻ കരിമൂഖനെ വാങ്ങിയത്. സൂരജ് പോലീസിൽ പറഞ്ഞു

മൂർഖൻ ഉത്തരയെ രണ്ടുതവണ ആഞ്ഞുകൊത്തുമ്പോൾ സൂരജ് നോക്കി നിൽക്കുകയായിരുന്നു. പാമ്പിനെ തിരിച്ച് കുപ്പിയിലാക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. അന്ന് രാത്രി കട്ടിലിൽ തന്നെ ഇരുന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചെന്നും സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞു.

പാമ്പിനെ അടിച്ചുകൊന്നതും ഞാൻ തന്നെയാണ്. ചാത്തന്നൂർ സ്വദേശിയായ പാമ്പ് പിടിത്തക്കാരിൽ നിന്നാണ് സൂരജ് പാമ്പുകളെ വിലയ്ക്ക് വാങ്ങിയത്. മുൻപും ഇത്തരത്തിൽ ഇവരിൽ നിന്നും പാമ്പുകളെ വാങ്ങാറുണ്ടായിരുന്നെന്നും സൂരജ് വ്യക്തമാക്കി. ഇത്തരമൊരു ക്രൂരകൃത്യത്തിനാണ് പാമ്പിനെ വാങ്ങിയതെന്ന് പാമ്പ് പിടുത്തക്കാർ അറിഞ്ഞിരുന്നില്ല. വാർത്തകളിൽ ഈ വിഷയം വന്നതോട് ഇവർതന്നെ പൊലീസിനോട് പാമ്പിനെ വിറ്റകാര്യം വെളിപ്പെടുത്തിയിരുന്നു. ഇവരെ പ്രതിപ്പട്ടികയിൽ ചേർക്കാൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ് ഉത്രയുടെ മരണശേഷം വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നു. കൂടാതെ ഉത്രയെ സ്വത്തിന് വേണ്ടി സഹോദരൻ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് സൂരജ് ഭാര്യ വീട്ടുകാർക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്.

Karma News Network

Recent Posts

കൂട്ടബലാൽസംഗം, തലശേരിയിലെ സീനിയർ അഭിഭാഷകരേ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതിവിധി

കേരളത്തിലെ നീതി ന്യായ വ്യവസ്ഥിതിയെ ഞെട്ടിച്ചുകൊണ്ട് കൂട്ട ബലാൽസംഗ കേസിൽ സീനിയർ അഭിഭാഷകരെ ഉടൻ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി…

9 mins ago

കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

കൊല്ലം: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് മരിച്ചു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25)…

28 mins ago

മെമ്മറികാർഡ് എങ്ങനെ കാണാതായി, പ്രതികരിക്കാനില്ലെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ പ്രതികരിക്കാനില്ലന്ന് മേയർ ആര്യാ രാജേന്ദ്രൻ. അന്വേഷണം അതിന്റെ മുറയ്‌ക്ക്…

30 mins ago

എന്തിനാണാവോ ഈ പ്രീ റെക്കോഡിം​ഗ് നാടകം, മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

അവാർഡ് ഷോക്ക് പാട്ടുമായെത്തിയ മഞ്ജു വാര്യർക്കെതിരെ വിമർശനം. പാട്ട് പ്രീ റെക്കോർഡഡ് ആണെന്നാണ് പൊതുവേ ഉയർന്നുവരുന്ന വിമർശനം. ഇത്തരം പ്രീ…

42 mins ago

കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി, പാർട്ടി അം​ഗത്വം രാജിവെച്ച് രണ്ട് എംഎൽഎമാർ, ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: സ്ഥാനാർത്ഥികളും പാർട്ടി മെമ്പർമാരും കൂറുമാറ്റവും, രാജിവെയ്ക്കലുമായി കോൺ​ഗ്രസ് പ്രതിസന്ധിയിലേക്ക്. എഎപിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എമാരായ നീരജ് ബസോയ,…

47 mins ago

നടുറോഡിൽ ഏറ്റുമുട്ടി ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍, ചവിട്ടിവീഴ്ത്തി അടി തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു

പെരുമ്പാവൂര്‍ : നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകീട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍…

60 mins ago