kerala

ഉത്ര വധം , അവനേ വീട്ടിൽ കയറ്റരുത്, പോലീസിനോട് പറഞ്ഞ് അമ്മ , ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കളോട് സൂരജ്

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സൂരജിനെ തെളിവെടുപ്പിനായി അഞ്ചലിലെ ഉത്രയുടെ വീട്ടില്‍ എത്തിച്ചു. വികാര നിര്‍ഭരമായ സംഭവങ്ങളാണ് അരങ്ങേറിയത്. സൂരജിനെ കണ്ടതോടെ ഉത്രയുടെ വീട്ടുകാര്‍ക്ക് സമനില നഷ്ടപ്പെടുന്ന അവസ്ഥ പോലുമുണ്ടായി. ഇവനെ ഇങ്ങോട്ട് കയറ്റരുതേ എന്ന് പറഞ്ഞ് ഉത്രയുടെ അമ്മയും അച്ഛനും അലറി വിളിക്കുന്നുണ്ടായിരുന്നു. അതേസമയം തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ സൂരജും നിലപാട് മാറ്റി. കരഞ്ഞുകൊണ്ട് താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും താന്‍ കുറ്റക്കാരന്‍ അല്ലെന്നും സൂരജ് ഉത്രയുടെ അമ്മയോടും അച്ഛനോടും പറഞ്ഞു. അര മണിക്കൂര്‍ ആണ് പ്രതി സൂരജുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിന് പ്രതിയെയുമായി എത്തുന്ന വിവരം പോലീസ് ഉത്രയുടെ വീട്ടുകാരെ പോലും അറിയിച്ചിരുന്നില്ല. നാട്ടുകാര്‍ വിവരം അറിഞ്ഞ് തടിച്ചു കൂടുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉത്രയുമൊത്ത് കിടന്ന മുറി സൂരജ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാട്ടി കൊടുത്തു. മാത്രമല്ല പാമ്പിനെ കൊണ്ടുവന്ന വലിയ ജാര്‍ പോലീസ് കണ്ടെടുത്തു. വീടിന് സമീപമുള്ള തകര്‍ന്ന ഒരു വീടിന് അരികില്‍ നിന്നുമാണ് ജാര്‍ കണ്ടെത്തിയത്.

മാര്‍ച്ച് 26ന് സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയ്ക്കു ആദ്യം പാമ്പ് കടി ഏല്ക്കുന്നത്. ഇത് അണലി പാമ്പായിരുന്നു. ഇതിനേ സൂരജ് വാങ്ങിയത് 5000 രൂപ നല്കിയായിരുന്നു. അതായത് ആദ്യ ക്വട്ടേഷന്‍ നല്കിയത് അണലി പാമ്പിന്. തുടര്‍ന്ന് ഭാര്യ ഉത്രയെ സൂരജ് ആശുപത്രിയില്‍ കൊണ്ടുപോയില്ല. പാമ്പിന്‍ വിഷം അവളുടെ ശരീരത്ത് പടര്‍ന്ന് ഒടുവില്‍ അവശ നിലയില്‍ ആവുകയും ബോധം മറയുകയും ചെയ്തു. മരണം ഉറപ്പായതോടെ ആയിരുന്നു അന്ന് ഉത്രയേ ആശുപത്രിയില്‍ ആക്കുന്നത്. എന്നാല്‍ അണലിയുടെ വിഷത്തേ മരുന്നുകള്‍ തോല്പ്പിച്ച് ഉത്രയേ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉത്ര മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നു.

പാമ്പിനെക്കൊണ്ട് കൊത്തിച്ചാല്‍ ആരും സംശയിക്കില്ലെന്ന ബോധത്തോടെയാണ് പിന്നീട് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. തുടര്‍ന്ന് ഉത്രയുടെ വീട്ടില്‍ വെച്ച് ഉത്രയുടെ മേല്‍ പാമ്പിനെ ഇടുകയും കൊത്തിക്കുകയുമായിരുന്നു. രണ്ട് പ്രാവശ്യം മൂര്‍ഖന്‍ പാമ്പ് ഉത്രയെ കൊത്തുന്നത് സൂരജ് നോക്കി നില്‍ക്കുകായായിരുന്നു. ഉത്രയുടെ മരണം ഉറപ്പിച്ച ശേഷം സൂരജ് കട്ടിലില്‍ കിടക്കുകയും, പിന്നീട് പാമ്പിനെ തല്ലി കൊല്ലുകയും ചെയ്തിരുന്നു.

മൂന്ന് മാസം നീണ്ട് നിന്ന ഗബഢാലോചനയ്ക്ക് ഒടുവിലാണ് ഉത്രയെ കൊലപ്പെടുത്തിയത്. സൂരജിന്റെ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്യുമെന്ന് വിവരമുണ്ട്. സൂരജിന്റെ മറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും.

Karma News Network

Recent Posts

കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ…

3 mins ago

കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി. മെഡിക്കൽ കോളേജ് ഡയറക്ടർ…

18 mins ago

തൊഴിലാളി ദിനം ആയതിനാൽ മെയ് ഒന്നിന് ഹാജരാകാൻ കഴിയില്ല, എം.എം വർഗീസ്

തൃശ്ശൂർ: കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്…

39 mins ago

ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

പ്രീണന രാഷ്ട്രീയം കളിച്ചതിന്റെ പേരിൽ കുത്തുപാളയെടുത്ത സംസ്ഥാനമാണ് ബംഗാൾ. എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്ന, വലിയ പുരോഗതി എല്ലാ മേഖലയിലും…

54 mins ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം, യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനമെന്ന് പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി…

56 mins ago

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി, വാഹനങ്ങൾക്കിടിയിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന…

1 hour ago