കേരളസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ലൈഫ് മിഷന് പദ്ധതി കോടതി കയറിയിറങ്ങുകയാണ്.രൂക്ഷവിമര്‍ശനമാണ് പദ്ധതിക്കിടയില്‍ നടക്കുന്ന അഴിമതിക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പല കോണില്‍ നിന്നും പദ്ധതിക്കും സര്‍ക്കാരിനും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ വി.ഡി സതീശന് നേരത്തെയും പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്. വീണ്ടും അദ്ദേഹം ലൈഫ് മിഷനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.അദ്ദേഹത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ലൈഫ് മിഷൻ കോഴ: സർക്കാരിന് ഒരു പങ്കുമില്ലെന്ന വാദവുമായി വീണ്ടും കോടതിയിൽ. എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണം.
1. സർക്കാർ ഏജൻസിയായ ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എന്തിന് റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവച്ചു ?
2. ആദ്യം കരാർ കൊടുക്കാൻ തീരുമാനിച്ച ഹാബിറ്റാറ്റിനെ ഒഴിവാക്കി എന്തിനാണ് യുണിടാക് എന്ന കമ്പനിയെ തിരഞ്ഞെടുത്ത വിവരം ലൈഫ്മിഷൻ റെഡ്ക്രസന്റിനെ രേഖാമൂലം അറിയച്ചത് ?
3. സർക്കാർ കൊടുത്ത സ്ഥലത്ത് സർക്കാരിന്റെ പദ്ധതി സർക്കാർ അറിയാതെ ഒരു വിദേശസ്ഥാപനത്തിനും നാട്ടിലെ കരാറുകാരനും കൂടി നടത്താൻ കഴിയുമോ?
4. സർക്കാർ തന്നെ സമ്മതിക്കുന്ന നാലേകാൽ കോടി കോഴ കൊടുത്തപ്പോൾ പാവങ്ങൾക്ക് കൊടുക്കേണ്ട എത്ര വീടുകളാണ് നഷ്ടപ്പെട്ടത്?
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…