സാധാരക്കാരുടെ നടുവൊടിക്കുന്ന സംസ്ഥാനസർക്കാരിന്റെ ബജറ്റിനെതിരെ പ്രതിപക്ഷം. ഒരു തരത്തിലും ബജറ്റിനെ അംഗീകരിക്കാനാവില്ലെന്നും, സർക്കാർ അവതരിപ്പിച്ച 3000 കോടിയുടെ നികുതി വർധനവ് അശാസ്ത്രീയമാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധനപ്രതിസന്ധിയെ മറച്ച് വയ്ക്കുകയും, നികുതിക്കൊള്ള നടത്തുകയും ചെയ്യുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും നികുതി പിരിവിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ ആരോപിച്ചു. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടുരൂപ സെസ് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേനയം. നടുവൊടിക്കുന്ന ബജറ്റാണിതെന്നും ചെന്നിത്തല ആരോപിച്ചു.
എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രതികരിച്ചു. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കി വയ്ക്കാൻ സർക്കാർ പരാജയപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിലും കീശയിലും കയ്യിട്ടു വാരുകയാണ് പിണറായി സർക്കാരെന്നും ബാലഗോപാൽ എന്നല്ല, നികുതി ഗോപാൽ എന്നാണ് ധമന്ത്രിയെ വിളിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…