Politics

ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മത്സരിക്കുകയാണ് സ്പീക്കറും മരുമകൻ മന്ത്രിയും, കേന്ദ്രമന്ത്രി വി മുരളീധരൻ

പാർട്ടി സെക്രട്ടറി പറയുന്നതാണോ അതേ മരുമകൻ പറയുന്നതാണോ ശരിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ ആർക്കാണ് കൂടുതൽ ലഭിക്കുകയെന്നതിന് വേണ്ടിടുള്ള കടുത്ത മത്സരമാണ് നടക്കുന്നത് . സ്പീക്കറും മരുമകൻ മന്ത്രിയും അതിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മത്സരിക്കുകയാണ്. ഇതിനിടെ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുകയാണ്.എല്ലാ കാലവും ഈ ആട്ടും തുപ്പും കേരള സമൂഹം സഹിക്കുമെന്ന് വിചാരിക്കരുത്- വി മുരളീധരൻ പറഞ്ഞു.

ഷംസീറിന്റെ പരാമർശത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാനില്ലാത്തത്. ഈ നാട്ടിൽ അല്ലേ താമസിക്കുന്ന വി മുരളീധരൻ ചോദിച്ചു. പാർട്ടി സെക്രട്ടറി പറയുന്നതാണോ അതോ മരുമകൻ പറയുന്നതാണോ ശരിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ കോൺ​ഗ്രസിന്റെ നിലപാടും ശ്രദ്ധേയമാണ്. സ്പീക്കർ സഭ നിയന്ത്രിച്ചാൽ കോൺഗ്രസ് സഹകരിക്കുമോ. അത്തരത്തിൽ സഹകരിക്കുകയാണെങ്കിൽ കേരള സമൂഹത്തിന് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലാപാടും വ്യക്തമാക്കണം. പരശുരാമൻ എന്നൊക്കെ ഇനി പറയാൻ പറ്റുമോ, കാരണം അത് മിത്താവില്ലെയെന്നും അദ്ദേഹം പരിഹസിച്ചു.

അമ്പലത്തിൽ കൊളുത്തുന്ന നിലവിളക്കും വീട്ടിൽ കൊളുത്തുന്ന നിലവിളക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട് . കിഴക്ക് ദിശ അറിഞ്ഞുവേണം അമ്പലത്തിൽ നിലവിളക്ക് കൊളുത്താൻ. എന്നാൽ ഒരു പൊതുവേദിയിലോ പൊതുചടങ്ങിലോ നിലവിളക്ക് കൊളുത്തുന്നത് നമ്മുടെ പൈതൃകമാണ്. കേരളം മതപരമായി നിലവിളക്കിനെ കാണുന്നു. ഗൾഫിലെ പരിപാടികളിൽ പോലും നിലവിളക്ക് കൊളുത്തുന്നു. കാരണം അവർ നിലവിളക്കിനെ കാണുന്നത് മതപരമായല്ല, മറിച്ച് കേരളത്തിന്റെ പൈതൃകമായാണ്, കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായാണ്. കേരളത്തിൽ മാത്രമാണ് വിളക്ക് കൊളുത്തുന്നത് തെറ്റാണെന്നും നിഷിദ്ധമാണെന്നുമുള്ള വാദം ചില ആളുകൾ ഉയർത്തുന്നത്. മതത്തിനപ്പുറത്താണ് പൈതൃകം, പൈതൃകം ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്ത്

Karma News Network

Recent Posts

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

18 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

60 mins ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

2 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

2 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

2 hours ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

2 hours ago