topnews

വി മുരളീധരൻ മന്ത്രി സഭയിൽ നിന്നും പുറത്തേക്ക്, മറ്റൊരു മന്ത്രിക്ക് വകുപ്പ് നല്കി

കേരളത്തിലെ പ്രതിനിധിയായ വി മുരളിധരൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്ന വിവരങ്ങളാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. വിദേശപര്യടനം കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന വി മുരളീധരനിൽ നിന്നും പ്രധാനമന്ത്രി രാജി വാങ്ങാനൊരുങ്ങുകയാണ്. വിദേശകാര്യ സഹമന്ത്രിയായി മീനാക്ഷി ലേഖിയെ വിദേശകാര്യ സഹമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു. മുരളീധരൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും മാറുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയിൽ എത്തിയാൽ ഉടൻ മുരളീധരൻ രാജി വയ്ക്കുമെന്നാണ് സൂചനകൾ. ഔദ്യോ​ഗികമായ പ്രഖ്യാപനങ്ങൾ ഇതിനെക്കുറിച്ച് വന്നിട്ടില്ല. മന്ത്രിസഭ പുനസംഘടനവേളയിൽ മുൻകൂട്ടി തീരുമാനിച്ചതുപോലെ വി മുരളീധരൻ വിദേശയാത്രയിലായിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കേറ്റ കനത്ത പരാജയത്തിൽ വി മുരളിധകരനും കെ സുരേന്ദ്രനും എതിരായ റിപ്പോർട്ടാണ് മോദിക്കും അമിത്ഷാക്കും നൽകിയത്. വി മുരളിധരന്റെ രാജി വാങ്ങുന്നതോടെ ഡോ സിവി ആനന്ദബോസടക്കമുള്ളവർ നൽകിയ റിപ്പോർട്ടുകൾ മോദിയും അമിത് ഷായും നടപ്പിലാക്കുകയാണെന്നാണ് വിവരമാണ് പുറത്താകുന്നത്. റിപ്പോർട്ടിനുപിന്നാലെ സിവി ആനന്ദബോസിനെതിരെ വിമർശനവുമായി മുരളീധരൻ രം​ഗത്തെത്തിയിരുന്നു. റിപ്പോർട്ട് നൽകാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയില്ലെന്നാണ് അദ്ദേഹം അന്ന് പറ‍ഞ്ഞത്. മന്ത്രിസഭ പുനസംഘടനയിൽ വകുപ്പു മാറ്റം കിട്ടുമെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാൽ അത് തീർത്തും തെറ്റായിരുന്നു

എന്നാൽ അതുണ്ടായില്ല പ്രമുഖരെ ഒഴിവാക്കിയും മറ്റു ചിലർക്ക് മന്ത്രാലയങ്ങൾ മാറ്റി നൽകിയുമായിരുന്നു കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന. മുരളീധരന് ചുമതല മാറ്റി നൽകുകയാണെങ്കിൽ നേരത്തേ തന്നെ ആകാമായിരുന്നു. സ്വതന്ത്ര ചുമതലയോ, വകുപ്പ് മാറ്റമോ ഉണ്ടായാലും, നിലവിൽ മന്ത്രിയായതിനാൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. മന്ത്രിസഭയിൽ നിന്നും മാറ്റി സംഘടനാ ചുമതലകളിലേക്ക് മുരളീധരനെ കൊണ്ടുവരാനാണ് ദേശീയ നേതൃത്വം തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നറിയുന്നു.

ഒ രാജഗോപാൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ മുരളീധരന് അത്രമേൽ സ്വീകാര്യത കേരള സമൂഹത്തിൽ നിന്നും ലഭിച്ചില്ലെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ. കോവിഡ് കാലഘട്ടത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതും വി മുരളീധരന്റെ സ്വീകാര്യത നഷ്ടപ്പെടുത്തി. കേന്ദ്രമന്ത്രിയെന്ന നിലയിൽ, സർക്കാർ പദ്ധതികൾ വിവരിക്കാനോ വേണ്ട പ്രചാരണം കൊടുക്കാനോ മുരളിക്ക് സാധിച്ചിരുന്നില്ല.

Karma News Network

Recent Posts

മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സംഭവം ഇങ്ങനെ

ഭോപ്പാല്‍ : മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശില്‍ ആണ് സംഭവം. ശാഹ്‌ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്.…

25 mins ago

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

41 mins ago

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

1 hour ago

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

2 hours ago

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

2 hours ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

2 hours ago