kerala

കോവിഡ് ബാധിതനായിരിക്കേ റോഡ് ഷോ നടത്തി,മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. രോഗലക്ഷണമുണ്ടായിട്ടും റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല.ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണ് കയറിപ്പോയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ജലീല്‍ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിെര നിയമനടപടി എടുക്കണം. പങ്കാളിത്തം പുറത്തു കൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൊവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നത്. ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കി.

കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്.

Karma News Network

Recent Posts

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

7 mins ago

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

38 mins ago

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

1 hour ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

2 hours ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

2 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

3 hours ago