kerala

പിസി ജോർജിനെ കാണാൻ അനുവദിച്ചില്ല; രോഷം പ്രകടിപ്പിച്ച് വി മുരളീധരൻ

എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി മുരളീധരനെ അനുവദിച്ചില്ല. കാര്യം തിരക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് പോലും പ്രവേശനം നിഷേധിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വി മുരളീധരൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിസി ജോർജ് ഭീകരവാദിയല്ലെന്നും മാധ്യമപ്രവർത്തകർ കേരളത്തിന്റെ വക്താക്കളാകേണ്ടെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യദ്രോഹ മുദ്യാവാക്യം ഉൾപ്പടെ വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്ന പാർട്ടിയായ സിപിഐഎം പിസി ജോർജിനെ ഇക്കാര്യത്തിൽ വേട്ടയാടുകയാണ്. ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടിക്കാൻ കാണിക്കാത്ത തിടുക്കമാണ് ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ കാട്ടുന്നത്. യൂത്ത് ലീ​ഗിന്റെ പരാതിയിൽ ആരെയും അകത്തിടാമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇത് ആരെ പ്രീണിപ്പിക്കാനാണെന്ന് എല്ലാവർക്കുമറിയാം.

പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി ബിജെപി പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചിരുന്നു. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നാണ്ടിരുന്നു. അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നാണ് പിസി ജോർജ് പ്രതികരിച്ചത്.

വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ മകൻ ഷോൺ ജോർജ് പ്രതികരിച്ചിരുന്നു. പിസി ജോർജ് എവിടിയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ലെന്നും വിളിച്ചാൽ തിരുവനന്തപുരത്ത് വന്ന് ഹാജരായേനെയെന്നും ഷോൺ ജോർജ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞു.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

26 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

26 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

50 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

59 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago