തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞതില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാക്കുപിഴ മനുഷ്യ സഹജമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ വാശിയും വൈരാഗ്യമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ അമളി.
‘നാക്ക് പിഴ എല്ലാവര്ക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതില്‍ ബിജെപിയില്‍ വാശിയും വൈരാഗ്യമുള്ളവരുണ്ട്. അവരാണ് ഇതിനു പിന്നില്‍. സ്കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണ്. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനം’, വി ശിവന്‍കുട്ടി വ്യക്തമാക്കി.
അതേസമയം, മന്ത്രിക്ക് ഇന്നലെ പത്രസമ്മേളനത്തില്‍ പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. ട്രോളര്‍മാരുടെ ഇന്നത്തെ ഇര ശിവന്‍കുട്ടി ആണ്. ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ച ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിനിടെയായിരുന്നു സംഭവം. നിലവില്‍ സ്കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്ബോഴായിരുന്നു മന്ത്രിയുടെ ഈ സംശയം.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…