social issues

പിന്നില്‍ നിന്ന് കുത്തുന്നവര്‍ക്ക് അറിയില്ലല്ലോ അവര്‍ പിന്നിലും നമ്മള്‍ മുന്നിലും ആണെന്ന്, പൊരുതാമായിരുന്നില്ലേ

കണ്ണീരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌നേഹ തീ കൊളുത്തി ജീവനൊടുക്കി സംഭവത്തില്‍ സുഹൃത്തുക്കള്‍ക്ക് ഇടയില്‍ വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ തഴച്ചിലുകളും വേദനകളും ഒഴിവാക്കി അവയൊന്നും ഇല്ലാത്ത ലോകത്തെക്ക് പോയ കൂട്ടുകാരിയെ ഓര്‍ത്ത് തേങ്ങുകയാണ് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും. എന്തിന് സ്‌നേഹ ഇത് ചെയ്തു എന്നോര്‍ത്ത് സുഹൃത്തുക്കള്‍ പലരും തങ്ങളുടെ വേദന പങ്കുവെയ്ക്കുകയാണ്.

ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഓര്‍ത്ത് ട്രാന്‍സ്‌ജെന്‍ഡറും മോഡലും കൂടിയായ വൈഗ സുബ്രഹ്മണ്യം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ‘നമ്മളെ കൊലപ്പെടുത്താനും കുത്തി നോവിക്കാനും പരിഹസിക്കാനും ചതിക്കാനും വഞ്ചിക്കാനും ഇനിയും ഈ ലോകം അവസരങ്ങള്‍ കാത്തിരിക്കും. പൊരുതാമായിരുന്നില്ലേ നിനക്ക്’ എന്നാണ് വൈഗ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വൈഗയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം, പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍… പൊരുതാമായിരുന്നില്ലേ നിനക്ക്… നമ്മളെ കൊലപ്പെടുത്താനും കുത്തി നോവിക്കാനും പരിഹസിക്കാനും ചതിക്കാനും വഞ്ചിക്കാനും ഇനിയും ഈ ലോകം അവസരങ്ങള്‍ കാത്തിരിക്കും… പക്ഷേ തളരാതെ മുന്നോട്ട് പോകാമായിരുന്നില്ലേ…. പിന്നില്‍ നിന്ന് കുത്തുന്നവര്‍ക്ക് അറിയില്ലല്ലോ അവര്‍ പിന്നിലും നമ്മള്‍ മുന്നിലും ആണെന്ന് … നമ്മള്‍ പൊരുതുന്നത് നിലവിലെ വ്യവസ്ഥയോടാണ്… ഷാലുവിനെ കൊന്നത് ഒരു വ്യക്തി ആയിരുന്നെങ്കില്‍ നിന്നെ കൊലയ്ക്ക് കൊടുത്തത് ഇവിടുത്തെ ജീര്‍ണ്ണിച്ച വ്യവസ്ഥിതി ആണ്… കണ്ണീരില്‍ കുതിര്‍ന്ന വിടയാണെങ്കിലും… മനസ്സില്‍ ഒരായിരം അഗ്‌നിനാളങ്ങള്‍ ആളിക്കത്തുകയാണ്… നാളത്തെ ലോകം നമുക്കുള്ളതാണ്.. തീര്‍ച്ച…

Karma News Network

Recent Posts

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

9 seconds ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

7 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

16 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

44 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

2 hours ago