columns

വാജ്പേയ് ഓർമ്മയായിട്ട് 2വർഷം, ആണവ പോർമുനയിൽ ഇന്ത്യയെ സുരക്ഷിതമാക്കിയ മഹാനായ പി.എം

മഹേഷ് ആചാര്യ KARMA WEB SPECIAL , TRIBUTES  മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ രണ്ടാം ചരമ വാർഷിക ദിനമാണ്‌ ഇന്ന് ഓഗസ്റ്റ് 16.രാജ്യം അദ്ദേഹത്തിന്റെ ഓർമ്മകളിലും ആദരവും അർപ്പിക്കുകയാണ്‌.“നമ്മുടെ തലമുറയിലെ ഏറ്റവും മഹാനായ പ്രഭാഷകൻ, ശത്രുക്കളില്ലാത്ത ഒരു വ്യക്തി,ലിബറൽ ജനാധിപത്യ മൂല്യങ്ങൾ വഹിക്കുന്നയാൾ,നയതന്ത്ര വിദഗ്ദൻ, ദേശീയ കവി, വിദഗ്ദ്ധനായ ഭരണാധികാരി, എന്നീ നിലകളിലെല്ലാം രാജ്യം അദ്ദേഹത്തിന്റെ കഴിവുകളേ ആദരിക്കുന്നു. തീവ്ര സ്വരവും തീവ്ര നിലപാടുകളും വാജ്പേയ്ക്കില്ലായിരുന്നു.പൊക്രാനിൽ ഇന്ത്യൻ നടത്തിയ ആണവ പരീക്ഷണം വാജ്പേയുടെ കാലത്തായിരുന്നു.

ഇസ്രായേൽ,അമേരിക്കൻ,ചൈന ചാര ഉപഗ്രഹങ്ങളുടെ പോലും കണ്ണ്‌ വെട്ടിച്ച് പൊക്രാനിൽ ഇന്ത്യ നടത്തിയ അണുവായുധ പരീക്ഷണത്തിനു ശേഷമാണ്‌ ആണവായുധ നിർമ്മാണത്തിലേക്ക് രാജ്യം നിർണ്ണായക ചുവട് വയ്ക്കുന്നത്. ആണവ ശേഷി ഇന്ത്യ മുമ്പേ കൈവരിച്ചു എങ്കിലും ആണവായുധ നിർമ്മാണം വൻ തോതിൽ ആരംഭിച്ചത് വാജ് പേയുടെ കാലം മുതലാണ്‌.അതിനു മുമ്പ് അമേരിക്കയേയും , ചൈനയേയും ഭയന്ന് ആണവ ആയുധ നിർമ്മാണത്തിൽ രാജ്യം മുന്നോട്ട് പോയിരുന്നില്ല.ആ നിലയ്ക്കും വായ് പേയ് അനുസ്മരിക്കപ്പെടുന്നു.

1998 മെയ്‌ മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തിയയത് ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ.ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. പിന്നീട് യഥാർത്ഥ ആണവ പരീക്ഷണങ്ങൾ നടത്താതെ ആണവ വിസ്ഫോടനങ്ങളുടെ ശക്തി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ മാതൃകകൾക്കാവശ്യമായ വിവരങ്ങൾ ഈ പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ ശേഖരിച്ചു  അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങൾ വിവിധ അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല .ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങൾ വിവിധ ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കും നിരോധനങ്ങൾക്കും കാരണമായി. പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവും ഡി.ആർ.ഡി.ഒ തലവനുമായിരുന്നു ഈ കാലത്ത് ഡോ എ.പി.ജെ. അബ്ദുൽ കലാം

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ രണ്ടാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തരിച്ച മുൻ പ്രധാനമന്ത്രിയുടെ “നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായുള്ള സമഗ്ര സേവനവും ശ്രമങ്ങളും” അനുസ്മരിച്ചു.മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി മോദി,പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്,പ്രസിഡന്റ് രാം നാഥ് കോവിന്ദ് എന്നിവർ വാജ്‌പേയിയുടെ സമാധിയിലെത്തി.

പ്രധാനമന്ത്രിക്കുപുറമെ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ വാജ്‌പേയിയുടെ മരണ വാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയിയുടെ നേതൃപാടവത്തിനു ഉദാഹരണമാണ്.ഇന്ത്യ ആണവായുധം പരീക്ഷിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചൈനക്കും അമേരിക്കക്കും റഷ്യക്കും തുല്യമായ അധികാര കേന്ദ്രമാവുകയായിരുന്നു

അടൽ ബിഹാരി വാജ്‌പേയി10-മത് പ്രധാനമന്ത്രിയായിരുന്നു.1924 ഡിസംബർ 25ന്‌ മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു.

1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി.2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി. കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.

പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ് വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി,ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിക്കുകയായിരുന്നു.1942-ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌.

Karma News Editorial

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

53 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago